തിരുവനന്തപുരം: വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു രാജ്യസഭയില്‍ പാര്‍ലമെന്റില്‍ മലയാളികളായ ഇടതുവലത് എം പിമാരുടെ ഒറ്റക്കെട്ടായ ആവശ്യം. കേരളത്തിലെ മന്ത്രിമാരും നേതാക്കളും അത് ഏറ്റു പിടിച്ചു. കേന്ദ്രം എന്തോ വലിയ കാര്യം ചെയ്യുന്നില്ല എന്ന തരത്തിലായി പ്രചരണം. ഗവര്‍ണറോടും കേന്ദ്രമന്ത്രിയോടും ഒക്കെ ചോദിക്കാനുണ്ടായിരുന്നതും എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല എന്നായിരുന്നു.
ദേശീയ ദുരന്തം എന്നൊരു ദുരന്തം ഇല്ല എന്നതാണ് ഇതിനുത്തരം. സത്യത്തില്‍ അങ്ങിനെ ഒരു സംജ്ഞ ഇല്ല. ഡിസാസ്റ്റര്‍ മാനേജ മെന്റ് ആക്ട് 2005 പ്രകാരം ദേശീയ ദുരന്തം സംസ്ഥാന ദുരന്തം എന്ന് വേര്‍തിരിവില്ല. എല്ലാം ദുരന്തം തന്നെ. 1999 ലെ ഒഡിഷയിലെ സൂപ്പര്‍ സൈക്‌ളോണ്‍ ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചില്ല. 2018 ല്‍ കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമല്ലായിരുന്നു.
2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിര്‍വചിച്ചിരിക്കുന്നത്. പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായ വ്യവസ്ഥകള്‍ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഏതെങ്കിലും ദുരന്തത്തെ ദേശീയ ദുരന്തമായി നിര്‍വചിക്കാന്‍ നിശ്ചിത മാനദണ്ഡവുമില്ല.
ദേശീയ ദുരന്തമെന്ന് കേന്ദ്രം വാക്കാല്‍ പ്രഖ്യാപിച്ചതുകൊണ്ട് കേരളത്തിന് പ്രത്യേക സാമ്പത്തിക ഗുണമൊന്നുും കിട്ടാനുമില്ല. ദേശീയദുരന്തമെന്ന തലക്കെട്ടില്ല, പക്ഷേ ഓരോന്നിനെയും തീവ്രതയനുസരിച്ച് കൈകാര്യം ചെയ്യുകയാണ് രീതി. അതത് സര്‍ക്കാരുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കും. ദേശീയ ദുരന്ത ആവശ്യം അനാവശ്യമായ രാഷ്‌ട്രീയ ആവശ്യം മാത്രമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: