Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിജിത്തിനും പ്രണവിനും തൊടുപുഴ ആശ്രമം തുണയേകും

സിജു കറുത്തേടത്ത് by സിജു കറുത്തേടത്ത്
Aug 4, 2024, 03:34 pm IST
in Kerala

കോഴിക്കോട്: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട് ഏകരായ മുണ്ടക്കൈ പുഞ്ചിരിമറ്റം വീട്ടില്‍ അഭിജിത്തിനെയും പിതൃസഹോദര പുത്രന്‍ പ്രണവിനെയും തൊടുപുഴയിലെ ശ്രീകലാ തീര്‍ത്ഥപാദാശ്രമം ഏറ്റെടുത്ത് പഠിപ്പിക്കാനും ജോലി നല്കാനും സന്നദ്ധത പ്രകടിപ്പിച്ചു. പ്രണവിന്റെയും അഭിജിത്തിന്റെയും കുടുംബത്തില്‍ ഇവര്‍ മാത്രമാണ് അവശേഷിക്കുന്നത്.

മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പെട്ട കോഴിക്കോട് കിഴക്കോത്ത് സ്വദേശി ഷൈജിഷ് വിശ്വപ്രഭ, തൊടുപുഴ ആശ്രമത്തിലെ സ്വാമി വിവേകാനന്ദതീര്‍ത്ഥയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ഏറ്റെടുക്കാനും ഹോസ്റ്റലില്‍ താമസിപ്പിച്ച് തുടര്‍ പഠനത്തിനും പഠനശേഷം ജോലി സമ്പാദിച്ചു നല്കാനും സന്നദ്ധത അറിയിച്ചു. ബന്ധു ബാബുരാജുമായി സ്വാമി ബന്ധപ്പെട്ട് കുട്ടികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. കുട്ടികളുമായി സംസാരിച്ച് തീരുമാനം അറിയിക്കാമെന്ന് ബാബുരാജ് സ്വാമിക്ക് മറുപടി നല്കി. പഠിക്കാന്‍ ആഗ്രഹിക്കുന്ന അത്രയും പഠിപ്പിക്കാന്‍ ആശ്രമം തയ്യാറാണ്. ഇവരുടെ അഭിരുചിക്കൊത്ത ജോലി തെരഞ്ഞെടുത്ത് നല്കാനും ആശ്രമം തയ്യാറാകുമെന്ന് സ്വാമി വിവേകാനന്ദ തീര്‍ത്ഥപാദര്‍ അറിയിച്ചു. നിലവില്‍ നിര്‍ധനരായ 500 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രമം തുണയാകുന്നുണ്ട്.

പ്ലസ്ടു കഴിഞ്ഞ് തിരുവനന്തുപുരത്ത് പഠിക്കുകയാണ് അഭിജിത്ത്. മാതാപിതാക്കളെ പിരിഞ്ഞിരിക്കാനുള്ള മടിയില്‍ നാട്ടിലെത്തിയതായിരുന്നു. പ്രണവിന്റെ അമ്മാവനായ ബാബുരാജ് പ്രണവിന്റെയും അഭിജിത്തിന്റെയും കുടുംബത്തെ കല്‍പ്പറ്റ പിണങ്ങോടുള്ള സഹോദരി സുമതിയുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഉരുള്‍പൊട്ടിയതിന്റെ തലേന്ന് ബാബുരാജിന്റെ വീടിന്റെ ഒരുഭാഗം മഴയില്‍ തകര്‍ന്നപ്പോള്‍ ബാബുരാജും കുടുംബവും കല്‍പ്പറ്റയിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

ബാബുരാജ്, ഭാര്യ ദീപ, മക്കളായ ലിയ, ദില്‍ന, ദക്ഷ, അമ്മ രാധ, സഹോദരന്‍ സുരേഷ് കുമാര്‍, ഭാര്യ ശ്രീജ മക്കളായ ദീപക്, ദിപിന്‍, ദിയ എന്നിവരാണ് കല്‍പ്പറ്റയിലേക്ക് താമസം മാറ്റിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രണവിന്റെ അമ്മ ശാന്തയും അഭിജിത്തിന്റെ അമ്മ ബബിതയും അര്‍ദ്ധസഹോദരിമാരാണ്. ശാന്തയുടെ സഹോദരി സുമതിയുടെ കല്‍പ്പറ്റയിലെ വീട്ടിലാണ് ക്യാമ്പില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന അഭിജിത്തും പ്രണവും താമസിക്കുന്നത്. ഇരുവരും നിലവിലെ മാനസികാവസ്ഥയില്‍ നിന്നും മോചിതരാവുമ്പോള്‍ ഏറ്റെടുക്കാനുള്ള ആശ്രമത്തിന്റെ സന്നദ്ധത അറിയിക്കുമെന്ന് അമ്മാവന്‍ ബാബുരാജ് ജന്മഭൂമിയോട് പറഞ്ഞു.

 

Tags: Wayanad disasterThodupuzha AshramSreekala Tirthapadashram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

വയനാട് ദുരന്തം: കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ 223, ഡി.എന്‍.എയിലൂടെ തിരിച്ചറിഞ്ഞത് 99

Kerala

വയനാട് ദുരന്ത ഭൂമിയിൽ സംഘർഷം; ദുരന്തബാധിതരെ ബെയ് ലി പാലം കടക്കാൻ അനുവദിച്ചില്ല, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

Kerala

വയനാട് ദുരന്തം അതീവഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.