ന്യൂഡല്‍ഹി: ആഗോള ജനപ്രീതിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും പുതുതായി നിയമിതനായ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറെയും പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ആഗോള നേതാക്കളുടെ പ്രധാന തീരുമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഇന്റലിജന്‍സ് സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ടാണ് ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവിട്ടത്. ജൂലൈ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ.
മുന്‍ സര്‍വേകളിലും ആഗോള റേറ്റിംഗില്‍ പ്രധാനമന്ത്രി മോദിയായിരുന്നു ഒന്നാമത്. അതേസമയം, മറ്റ് ആഗോള നേതാക്കളുടെ അംഗീകാര റേറ്റിംഗുകള്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന് 39 ശതമാനവും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് 29 ശതമാനവും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ റേറ്റിംഗ് 45 ശതമാനവും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് വെറും 20 ശതമാനവുമാണ് അംഗീകാരം. 16 ശതമാനം അംഗീകാരമുള്ള ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയാണ് 25 നേതാക്കളുടെ പട്ടികയില്‍ അവസാനത്തേത്.
2024 ജൂലൈയിലെ ഏറ്റവും ജനപ്രിയമായ പത്ത് ആഗോള നേതാക്കള്‍:
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (69 ശതമാനം)
മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (63 ശതമാനം)
അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലി (60 ശതമാനം)
സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ കൗണ്‍സിലര്‍ വിയോള അംഹെര്‍ഡ് (52 ശതമാനം)
അയര്‍ലന്‍ഡിന്റെ സൈമണ്‍ ഹാരിസ് (47 ശതമാനം)
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ (45 ശതമാനം)
പോളണ്ടിന്റെ ഡൊണാള്‍ഡ് ടസ്‌ക് (45 ശതമാനം)
ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് (42 ശതമാനം)
സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് (40 ശതമാനം)
ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി (40 ശതമാനം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: