വാഷിങ്ടണ്‍: ഹമാസ് തലവന്റെ വധത്തിനു പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാന് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇറാന്റെ ഭീഷണിയുടെ സാഹചര്യത്തില്‍ മേഖലയിലെ യുഎസ് സൈനിക വിന്യാസം ശക്തമാക്കി.
യുദ്ധക്കപ്പലുകളും പോര് വിമാനങ്ങളും പശ്ചിമേഷ്യയിലേയ്ക്ക് നീങ്ങിയതായി പെന്റഗണ്‍ വ്യക്തമാക്കി. ഇറാന്റെയും സഖ്യകക്ഷികളുടെയും നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് പെന്റഗണ്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ശബരിന സിങ് പറഞ്ഞു. ഇസ്രായേലിനെ സഹായിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് വിമാനവാഹിനി കപ്പലുകള്‍ക്ക് പുറമെ ബാലസ്റ്റിക് മിസൈലുകളും ക്രൂയീസ് മിസൈലുകളും ഫൈറ്റര്‍ ജെറ്റുകളും മേഖലയിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. നിലവില്‍ ഒമാന്‍ മേഖലയിലുള്ള യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് എല്ലാ തയ്യാറെടുപ്പുകളോടെയുമുണ്ട്.
ഇതിനിടയില്‍ മേഖലയിലെ ഭാരത വംശജര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ മേഖലയിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: