മൊഗാദിഷു: സൊമാലിയന്‍ ബീച്ചിലുണ്ടായ ചാവേറാക്രമണത്തില്‍ 32 മരണം. തലസ്ഥാനമായ മൊഗാദിഷുവിലെ ലിഡോ ബീച്ചിലാണ് ആക്രമണമുണ്ടായത്. 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അല്‍- ഷബാബ് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ലിഡോയില്‍ ബീച്ചിന് സമീപത്തുള്ള ഹോട്ടലിന്റെ മുന്നില്‍വെച്ചാണ് ചാവേര്‍ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് പോലീസ് വക്താവ് അബ്ദിഫതാഹ് അദന്‍ ഹസന് അറിയിച്ചു. സൊമാലിയയില്‍ ആഭ്യന്തരകലാപം രൂക്ഷമാണ്. അതിനിടയിലാണ് ചാവേര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോമാലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
17 വര്‍ഷമായി അല്‍- ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദികള്‍ ഫെഡറല്‍ ഭരണകൂടത്തിന് എതിരെ കലാപം നടത്തുകയാണ്. മുമ്പും ലിഡോ ബീച്ച് ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടന്നിരുന്നു. മൊഗാദിഷുവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന നിരവധി ബോംബാക്രമണങ്ങള്‍ക്ക് പിന്നിലും അല്‍- ഷബാബ് തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: