പാരീസ്: ഒളിമ്പിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യക്ക് തിരിച്ചടി. വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ദീപിക കുമാരി പുറത്തായി.
ദക്ഷിണ കൊറിയയുടെ സുഹ്യോണ്‍ നാമിനോടാണ് ദീപിക കുമാരി പരാജയം ഏറ്റുവാങ്ങിയത്. നാല് – ആറ് എന്ന നിലയിലാണ് ക്വാര്‍ട്ടറില്‍ ദീപിക പുറത്തായത്.
ജര്‍മനിയെ ആറ്-നാല് എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് ദീപിക ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക