ന്യൂഡൽഹി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ബംഗാളിൽ നിന്നുള്ള 242 കുടിയേറ്റ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി പശ്ചിമ ബംഗാൾ തൊഴിൽ മന്ത്രി മോളോയ് ഘട്ടക് .നിയമസഭയിൽ ഹിംഗൽഗഞ്ച് ടിഎംസി എംഎൽഎ ദേബ്സ് മണ്ഡലിന്റെ ചോദ്യത്തിന് മറുപടിയായാണ് ഘട്ടക് ഇക്കാര്യം വ്യക്തമാക്കിയത് .
ഇവരിൽ ചിലരുമായി സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഘട്ടക് നിയമസഭയിൽ പറഞ്ഞു. പശ്ചിമ ബംഗാൾ ഗവൺമെൻ്റിന്റെ തൊഴിൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം ബംഗാളിൽ നിന്നുള്ള 242 കുടിയേറ്റ തൊഴിലാളികൾ വയനാട് ജില്ലയിൽ കുടുങ്ങിക്കിടക്കുകയാണ്.
എല്ലാ കുടിയേറ്റ തൊഴിലാളികളും സുരക്ഷിതരാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഈ കുടിയേറ്റ തൊഴിലാളികൾ വൈദഗ്ധ്യമുള്ളവരാണ്, അതിനാലാണ് അവരുടെ ആവശ്യം മറ്റ് സംസ്ഥാനങ്ങളിൽ കൂടുതലായിരിക്കുന്നത് . ഒരു കോടിയോളം കുടിയേറ്റ തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് ജോലി തേടി വരുന്നു, ഇത് പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്” ഘട്ടക് പറഞ്ഞു.പശ്ചിമ ബംഗാൾ സർക്കാർ കണക്കുകൾ പ്രകാരം വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന 21,59,737 കുടിയേറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: