Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിട പറഞ്ഞത് ബഹുമുഖ പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 01:03 am IST
in Kerala
ഇന്നലെ അന്തരിച്ച കവിയും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. സി.ജി. രാജഗാപാലിന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള സമീപം.

ഇന്നലെ അന്തരിച്ച കവിയും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. സി.ജി. രാജഗാപാലിന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള സമീപം.

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രൊഫ. സി.ജി. രാജഗോപാല്‍ 1958ല്‍ രചിച്ചതാണ് മലയാളത്തിലെ ആദ്യത്തെ ഗസല്‍. ശില്‍പി ഉള്‍പ്പെടെ പതിനാറ് കവിതകള്‍ അടങ്ങിയ നാദത്രയം എന്ന അദ്ദേഹത്തിന്റെ പുസ്തകം മലയാളം വിദ്വാന്‍ കോഴ്‌സിനും മലയാളം ബിഎ കോഴ്‌സിനും പാഠപുസ്തകമായിരുന്നു. നാദത്രയം (കവിതാ സമാഹാരം), ഭരത ബൃഹദ് താരിക (വിവര്‍ത്തനം), ഭാരതീയ സംസ്‌കാരത്തിനു ജൈന മതത്തിന്റെ സംഭാവന (പഠനം), ഹിന്ദി- ഇംഗ്ലീഷ്-മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റ് സംഭാവനകള്‍.

കഥകളി പ്രേമി കൂടിയായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ കഥകളി വിനോദ സംഘടനയായ ദൃശ്യവേദിയുടെ സ്ഥാപക പ്രസിഡന്റാണ്. തപസ്യകലാസാഹിത്യവേദി രക്ഷധികാരിയായും ഭാരതീയ വിചാരകേന്ദ്രത്തിന്റെ മാര്‍ഗദര്‍ശകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സംസ്‌കാര്‍ ഭാരതി ദേശീയ ഉപാധ്യക്ഷനും സമസ്ത കേരള സാഹിത്യ പരിഷത്ത് സമിതി അംഗവുമായിരുന്നു.

കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയില്‍ സി.എസ്. ഗോപാല കൈമളിന്റെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി 1932 ലാണ് രാജഗോപാല്‍ ജനിച്ചത്. യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു ഒന്നാം റാങ്കോടെ ഹിന്ദിയില്‍ ബിരുദം നേടി. ലഖ്‌നൗവില്‍ നിന്നും സ്വര്‍ണമെഡലോടെയാണ് എംഎ പാസായത്. മടങ്ങിയെത്തി പാലാ സെ. തോമസ് കോളജില്‍ അധ്യാപകനായി. തുടര്‍ന്ന് തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ ഹിന്ദി അദ്ധ്യാപകനായി. തലശ്ശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 1986ല്‍ തൃശ്ശൂര്‍ ഗവ. ആര്‍ട്‌സ് കോളജ് പ്രിന്‌സിപ്പലായാണ് വിരമിച്ചത്. 1993 മുതല്‍ 1996 വരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതേതര ഭാരതീയ ഭാഷാ വകുപ്പിന്റെ ഡീനായി.

അഭേദകീര്‍ത്തി പുരസ്‌കാരം, ബാംഗ്ലൂര്‍ സത്യനാരായണ ഗോയങ്ക ഫൗണ്ടേഷന്റെ വിവര്‍ത്തന പുരസ്‌കാരം, തപസ്യ കലാ സാഹിത്യവേദിയുടെ തുറവൂര്‍ വിശ്വംഭരന്‍ സ്മാരക അവാര്‍ഡ്, വള്ളത്തോള്‍ സാഹിത്യ സമിതിയുടെ പ്രത്യേക പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പ്രൊഫ. രാജഗോപാലിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അനുശോചിച്ചു. വിദ്യാഭ്യാസ, രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

 

Tags: CommerationProf. CG Rajagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് ആദരാഞ്ജലിയര്‍പ്പിച്ച് ദല്‍ഹിയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാസഭയില്‍ മറുപടി പ്രസംഗത്തിനിടെ
പി.ടി. ഉഷ നിറകണ്ണീരോടെ സദസിനെ വണങ്ങുന്നു
Kerala

ശ്രീനിവാസന്റെ ഓര്‍മകളില്‍ വിതുമ്പി പി.ടി. ഉഷ

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Kerala

എം. കെ. സാനു ഗുരുദേവ ദര്‍ശനം നെഞ്ചേറ്റിയ പ്രതിഭ: വെള്ളാപ്പള്ളി

Main Article

സര്‍ഗവൈഭവത്തിന്റെ ഹിമവല്‍സാനു

Article

ഇന്ന് പി.പി. മുകുന്ദന്റെ ഒന്നാം സ്മൃതിദിനം; മാതൃകയാക്കേണ്ട ജീവിതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.