പാരീസ്: അമ്പെയ്‌ത്തില്‍ മെഡലിന് അടുത്തുവരെയെത്തി ഭാരതം കീഴടങ്ങി. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറിനിറങ്ങിയ ഭാരതത്തിന്റെ ലക്ഷ്യ സെന്‍ ജയിച്ച് സെമിയിലേക്ക് മുന്നേറി. ചൈനീസ് തായ്‌പേയ് ടൗ ടിയെന്‍ ചെനിനയാണ് ലക്ഷ്യ 2-1ന് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ലക്ഷ്യയുടെ വിജയം.
സമീപകാല ഒളിംപിക്‌സുകളില്‍ ഭാരതത്തില്‍ നിന്നും ഏറെ തയ്യാറെടുപ്പുമായ് പുറപ്പെടുന്ന അമ്പെയ്‌ത്ത് സംഘം ഇതുവരെ ഒളിംപിക് മെഡല്‍ നേടിയിട്ടില്ല. ഇക്കുറി ചരിത്രം തിരുത്തുമെന്നാണ് കരുതിയത്. മിക്‌സഡ് ടീം ഇനത്തില്‍ അങ്കിത ഭകതും ധീരജ് ബൊമ്മദേവരയും സെമി വരെ മുന്നേറി പരാജയപ്പെട്ടു. വെങ്കല മെഡലിനായി അമേരിക്കന്‍ താരങ്ങളായ കസേയ് കഫോള്‍ഡ്- ബ്രാഡി എല്ലിസന്‍ സഖ്യത്തിന് മുന്നിലാണ് ഭാരതം തോറ്റത്. 6-2നായിരുന്നു ഭാരതത്തിന്റെ പരാജയം.
ആദ്യ രണ്ട് സെറ്റും കൈവിട്ട ഭാരതം മൂന്നാം സെറ്റില്‍ മത്സരത്തില്‍ വെല്ലുവിളിയുയര്‍ത്തിയെങ്കിലും ഇഞ്ചോടിഞ്ച് നിന്ന അവസാന പോരാട്ടത്തില്‍ പരാജയപ്പെട്ടുപോയി.
റോവിങ് പുരുഷ സ്‌കള്‍സ് ഫൈനലില്‍ ബല്‍രാജ് 23-ാമത് ഫിനിഷ് ചെയ്തു. ആദ്യമായാണ് ഭാരത താരം ഒളിംപിക്‌സിന്റെ റോവിങ്ങില്‍ ഫൈനലിലെത്തുന്നത്. 7:02.37 ആണ് താരം കുറിച്ച സമയം. ഫൈനല്‍ ഡിയിലാണ് താരം മത്സരിച്ചത്. ഗ്രൂപ്പില്‍ അഞ്ചാമതായി ഫിനിഷ് ചെയ്യാനും സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: