കൊച്ചി: കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ജലശേഖരം. പ്രധാനപ്പെട്ട 16 സംഭരണികളിലാകെ 63 ശതമാനം വെള്ളമാണ് നിലവില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 37 ശതമാനം വെള്ളമായിരുന്നു സംഭരണികളിലുണ്ടായിരുന്നത്. ജൂണ്‍ 1ന് 28 ശതമാനമായിരുന്ന ജലശേഖരം ജൂലൈ 1ന് 35 ശതമാനമായി കൂടി.
ജൂലൈയില്‍ മാത്രം 18 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ജൂലൈയില്‍ മാത്രം 2108.756 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഇടുക്കി സംഭരണിയിലാകെ 60 ശതമാനം വെള്ളമാണുള്ളത്. 2366.24 അടി. നിലവിലെ റൂള്‍കര്‍വ് പ്രകാരം 9 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2382.53 അടിയാണ് അപ്പര്‍ റൂള്‍ ലെവല്‍.
2018 മുതല്‍ തുടര്‍ച്ചായി തുറന്നിരുന്ന ഇടുക്കി സംഭരണി കഴിഞ്ഞ വര്‍ഷം മഴ കുറഞ്ഞതിനാല്‍ തുറക്കേണ്ടി വന്നില്ല. ഇത്തവണ സമാന രീതിയില്‍ മഴ തുടര്‍ന്നാല്‍ നിരവധി തവണ തുറക്കേണ്ടി വരും. പമ്പ, കക്കി സംഭരണികളിലാകെ 51 ശതമാനമാണ് ജലനിരപ്പ്. ഷോളയാര്‍- 74, ഇടമലയാര്‍-68, കുണ്ടള- 73, മാട്ടുപ്പെട്ടി- 94, കുറ്റിയാടി- 98, തരിയോട്-92, ആനയിറങ്കല്‍- 34, പൊന്മുടി- 95, നേര്യമംഗലം- 97, പൊരിങ്ങല്- 58, ലോവര്‍ പെരിയാര്‍- 100 ശതമാനം വീതമാണ് ജലശേഖരം.
മാട്ടുപ്പെട്ടി, കുറ്റിയാടി, തരിയോട്, പൊന്മുടി, നേര്യമംഗലം, പൊരിങ്ങള്‍ക്കുത്ത്, ലോവര്‍ പെരിയാര്‍, ബാണാസുര സാഗര്‍, മൂഴിയാര്‍ എന്നീ ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. ഇവയ്ക്കൊപ്പം ഇടുക്കിയിലെ കല്ലാര്‍ ഡാമിലും റെഡ് അലര്‍ട്ടുണ്ട്.
ജലസേചന വകുപ്പിന്റെ 1 വീതം ഡാമില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകളുണ്ട്. ആകെയുള്ള പ്രധാനപ്പെട്ട 20 ഡാമുകലില് 15 എണ്ണവും തുറന്നിരിക്കുകയാണ്. നെയ്യാര്‍, കല്ലട, മണിയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട്, പീച്ചി, മീങ്കര, പോത്തുണ്ടി, ശിരുവാണി, കാഞ്ഞിരപ്പുഴ, മംഗലം, മൂലത്തറ, കുറ്റിയാടി, കാരാപ്പുഴ, പഴശി എന്നീ ഡാമുകളാണ് തുറന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: