ന്യൂഡല്‍ഹി: എസ്‌സി, എസ് ടി വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ കണ്ടെത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പായാല്‍ നിലവിലെ സംവരണ നയത്തില്‍ വന്‍മാറ്റമാണുണ്ടാവുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജാതീയമായ വിഭജനം ഇല്ലാതാക്കാനും യഥാര്‍ത്ഥ തുല്യതയിലേക്കുള്ള വഴി തുറക്കാനും ഈ നീക്കം പ്രയോജനപ്പെടുമെന്ന് വിലയിരുത്തുന്നവരുണ്ട്. നാലു ജഡ്ജിമാര്‍ അനുകൂലമായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടത്തിയത്. എസ്‌സി, എസ്ടി വിഭാഗത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ മക്കളെ അതേ വിഭാഗത്തില്‍ തന്നെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുമായി താരതപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇക്കാര്യത്തില്‍ ജസ്റ്റിസ് ബി.ആര്‍ ഗവായ് ചോദിച്ചത്. മികച്ച സാമ്പത്തിക സാഹചര്യമുള്ള കുട്ടികള്‍ക്ക് നല്ല വീടും കോച്ചിംഗ് സൗകര്യവും ഉണ്ടാകും. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഈ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് മാത്രമല്ല, കുട്ടിക്ക് ഇതേക്കുറിച്ചൊക്കെ പറഞ്ഞു കൊടുക്കാന്‍ രക്ഷിതാവിന് അറിവുണ്ടാകണമെന്നുമില്ല. ഒന്നാം തലമുറ മികച്ച ജീവിത നിലവാരം കൈവരിച്ചാല്‍ രണ്ടാം തലമുറയ്‌ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്ന് ജസ്റ്റിസ് പങ്കജ് മിത്തലും നിരീക്ഷിച്ചു. എസ്‌സി എസ്ടി ക്രീമീലെയര്‍ നിര്‍ണയം ഭരണഘടനാപരമായ അനിവാര്യതയാണെന്നാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ വിലയിരുത്തിയത്.
നിലവില്‍ പിന്നോക്ക വിഭാഗങ്ങളില്‍ ഒബിസിയുടെ കാര്യത്തില്‍ മേല്‍ത്തട്ട് (ക്രീമീലെയര്‍) പരിഗണിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: