ബെംഗളൂരു/കൊച്ചി: എറണാകുളത്തേക്കുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് ആദ്യയാത്ര യാത്ര തുടങ്ങി കഴിഞ്ഞു. ആവേശത്തോടെയാണ് ജനങ്ങള്‍ പുതിയ ട്രെയിനിനെ സ്വീകരിച്ചത്. സ്‌പെഷല്‍ ആയി എത്തിയ വന്ദേഭാരതിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും യാത്രികര്‍ ഉറ്റുനോക്കുന്നത്.
ഈ മാസം 26 വരെ ആഴ്ചയിൽ 3 ദിവസമുള്ള സർവീസിൽ സ്വാതന്ത്ര്യദിനമായ 15നാണ് കൂടുതൽ തിരക്ക്. ഈ ദിവസത്തെ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
ടിക്കറ്റ് ബുക്കിങ് തിരക്ക് പരിശോധിച്ച ശേഷം പതിവ് സർവീസിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്.
കൊച്ചിയിൽ നിന്ന് ഏറെപ്പേർ യാത്ര ചെയ്യുന്ന ബെംഗളൂരു റൂട്ടിൽ പുതിയൊരു ട്രെയിൻ കാലങ്ങളായുള്ള ആവശ്യമാണ്. ട്രെയിനുകളും ബസുകളും വിമാനങ്ങളുമുണ്ടെങ്കിലും തിരക്കിനു കുറവൊന്നുമില്ല. അതുകൊണ്ട്, വന്ദേഭാരത് സ്ഥിരമാക്കണമെന്നും ആഴ്ചയിൽ ആറ്
ദിവസം ഓടിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: