വയനാട് : പ്രകൃതി ദുരന്തത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാട് . നൂറുകണക്കിന് ആളുകള്‍ക്കാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. ഇപ്പോഴിതാ വയനാട്ടിലെ ജനങ്ങൾക്ക് സാന്ത്വനവും , ഒപ്പം കരുത്തുമേകുന്ന കുറിപ്പാണ് നടൻ മോഹൻലാൽ പങ്ക് വച്ചിരിക്കുന്നത് .
മുന്‍പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തവരാണ് മലയാളികളെന്ന് മോഹന്‍ലാല്‍ .ഫെയ്സ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
‘ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ഓരോ വ്യക്തിയുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്റെ കരുത്ത് കാട്ടാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ മരണം 316 ആയി ഉയര്‍ന്നു. ഇതില്‍ 23 പേര്‍ കുട്ടികളാണ്. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെയാണ് നടക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: