പാരീസ്: ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സില്‍ ഇന്ത്യക്ക് തിരിച്ചടി. ബാഡ്മിന്റണില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു പുറത്ത്.
ചൈനീസ് താരം ഹേ ബിംഗ് ജിയാവോയോടാണ് തോറ്റു പുറത്തായത്. പ്രി ക്വാട്ടറിലാണ് തോല്‍വി പിണഞ്ഞത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 19-21, 14-21. രണ്ടു തവണ ഒളിമ്പിക്‌സ് വെങ്കലം നേടിയിട്ടുണ്ട് സിന്ധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക