പാലസ്തീന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയയെയും, ഈ സംഘടനയുടെ സൈനിക മേധാവി മുഹമ്മദ് ഡെയ്ഫിനെയും ഇസ്രായേല്‍ വധിച്ചിരിക്കുന്നു. ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെഷസ്‌കിയാന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹനിയയെ ടെഹ്‌റാനിലെ വസതിക്കുനേരെ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേല്‍ വധിച്ചത്. തെക്കന്‍ ഗാസയിലെ ഹമാസ് താവളത്തില്‍ നടത്തിയ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ഡെയ്ഫിനെ വധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1700 ലേറെ ഇസ്രായേലുകാര്‍ കൊല്ലപ്പെടുകയും, നൂറുകണക്കിനാളുകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പ്രതികാരം വീട്ടുമെന്നും, ഹമാസിനെ തകര്‍ക്കുമെന്നും ഇസ്രായേലിലെ നെതന്യാഹു സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഗാസയിലെ ഹമാസ് താവളങ്ങള്‍ക്കുനേരെ നടത്തിയ നിരവധി ആക്രമണങ്ങളില്‍ ഹമാസ് ഭീകരരും അനുഭാവികളുമടക്കം ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഹമാസിന്റെ തലവനെയും സൈനിക മേധാവിയെയും വധിച്ച് ഇസ്രായേല്‍ നയം വ്യക്തമാക്കിയിരിക്കുന്നത്. ആഗോള ഇസ്ലാമിക ഭീകരവാദത്തിന് ഇസ്രായേലിന്റെ മറുപടിയാണിത്. ഇസ്മായില്‍ ഹനിയയുടെ മൂന്നു മക്കെളയും പേരക്കുട്ടികെളയും ഈ വര്‍ഷം ഏപ്രിലില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ വധിച്ചിരുന്നു.
ഇസ്രായേലിനെതിരായ ഒക്‌ടോബര്‍ ആക്രമണത്തിന്റെ സൂത്രധാരനായ ഹനിയ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയേണ്ടതുണ്ട്. 2017 മുതല്‍ ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗം തലവനായ ഹനിയ ലോകം കണ്ടിട്ടുള്ള ഇസ്ലാമിക കൊടുംഭീകരരില്‍ ഒരാളാണ്. ഹമാസിന്റെ സ്ഥാപകനായ ഷെയ്ഖ് അഹമ്മദ് യാസിന്റെ വലംകയ്യായി അറിയപ്പെട്ട ഇയാള്‍ പാലസ്തീന്‍ അതോറിറ്റിയില്‍ ഹമാസ് ഭൂരിപക്ഷം നേടിയപ്പോള്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് രണ്ട് പതിറ്റാണ്ടുകാലം ഹമാസിന്റെ മുതിര്‍ന്ന നേതാവായി. 2007 ല്‍ ഫത്തേയിലുണ്ടായ ആക്രമണത്തിന്റെ പേരില്‍ ഹനിയയെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അഹമ്മദ് സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പാലസ്തീന്റെ ‘പ്രധാനമന്ത്രിയായി’ ഇയാള്‍ അവകാശപ്പെട്ടുപോരുകയായിരുന്നു. രാഷ്‌ട്രീയ േനതാവിന്റെ പരിവേഷം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലും ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് ഹനിയയായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടിയെന്ന ഹമാസിന്റെ മുഖംമൂടി ഹനിയയുടെ നേതൃത്വത്തിന്‍ കീഴില്‍ അഴിഞ്ഞുവീണു. അതൊരു കൊടുംഭീകര സംഘടനയാണെന്ന സത്യം ലോകം തിരിച്ചറിയുകയും ചെയ്തു. അമേരിക്ക ഹനിയയെ അന്താരാഷ്‌ട്ര ഭീകരനായി പ്രഖ്യാപിച്ചു. ഗാസയിലെ സ്വാധീനം ഉറപ്പിക്കാന്‍ ഹനിയ അവിടുത്തെയാളുകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്തു. ഇസ്രായേലുമായി രഹസ്യബന്ധം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് നിരവധി പാലസ്തീന്‍ പൗരന്മാരെയും ഹനിയ കൊലപ്പെടുത്തി.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇസ്രായേലിനെതിരെ ഒക്‌ടോബറില്‍ ഹമാസ് റോക്കറ്റാക്രമണം നടത്തിയത്. ഇതോടെ ഹനിയയ്‌ക്ക് അതിനു മുന്‍പ് ഇല്ലാതിരുന്ന നായക പരിവേഷം ലഭിക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ സായുധാക്രമണം നടത്തി നിരപരാധികളെ വധിച്ചപ്പോള്‍ അത് ഹമാസിന്റെ ധീരതയായി വാഴ്‌ത്തപ്പെട്ടു. ഇങ്ങനെയൊരു ആക്രമണം നടത്താന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് ലോകമെമ്പാടുമുള്ള ഇസ്ലാമിക മതമൗലികവാദികള്‍ വാദിച്ചു. കൊച്ചുകേരളത്തില്‍പ്പോലും ഇടതു-ജിഹാദി സഖ്യം ഹമാസിനെ പരസ്യമായി ന്യായീകരിച്ചു. ഇസ്രായേലിനുമേല്‍ ഹമാസ് നിര്‍ണായക വിജയം നേടിയിരിക്കുകയാണെന്നും, ആ രാജ്യം ഉടനെ തകരുമെന്നുമൊക്കെ ആവേശം കൊണ്ടവര്‍ ഇസ്രായേല്‍ ഗാസയിലും മറ്റും തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ മുറവിളി കൂട്ടാന്‍ തുടങ്ങി. മറ്റ് രാജ്യങ്ങളെയും ഐക്യരാഷ്‌ട്രസഭയെയുമൊക്കെ പ്രശ്‌നത്തിലിടപെടുവിച്ച് രക്ഷപ്പെടുവാനുള്ള ശ്രമവും നടത്തി. എന്നാല്‍ അതൊന്നും ഇസ്രായേല്‍ വകവച്ചില്ല. ഹമാസിനെയും കൂട്ടാളികളെയും ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ ഇസ്രായേല്‍ ഉറച്ചുനിന്നു. ഇതിന്റെ അനന്തരഫലമാണ് ഹനിയയെയും മുഹമ്മദ് ഡെയ്ഫിനെയും കൊലപ്പെടുത്തിയിരിക്കുന്നത്. ഹനിയയെ കൊലപ്പെടുത്തിയതു മാത്രമല്ല ഇസ്ലാമിക ഭീകരശക്തികളെ ഞെട്ടിച്ചിരിക്കുന്നത്. ആയിരത്തിലേറെ കിലോമീറ്ററിനപ്പുറത്ത്, ഒരു ഇസ്ലാമിക രാജ്യത്തുവച്ച് അത് ചെയ്തതാണ്! ഇങ്ങനെ സംഭവിക്കുമെന്ന് ഇക്കൂട്ടര്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചതല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലോകം വെല്ലുവിളി നേരിടുന്നത് ആഗോള ഇസ്ലാമിക ഭീകരവാദികളില്‍നിന്നാണ്. ഇവരെ പാഠം പഠിപ്പിക്കേണ്ടത് ലോകസമാധാനത്തിന് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: