പാരീസ്: പാരീസ് ഒളിംപിക്സിലെ അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ നിര്‍ണയിക്കപ്പെട്ടത് രണ്ട് സ്വര്‍ണം. ചൈനയും ഇക്വഡോറും ഒന്നുവീതം സ്വന്തമാക്കി. പുരുഷ-വനിതാ 20 കി.മീറ്റര്‍ നടത്തമാണ് നടന്നത്. ഈയിനത്തില്‍ മത്സരിച്ച ഭാരത താരങ്ങള്‍ക്ക് ആദ്യ ഇരുപത്തിയഞ്ചില്‍ പോലും ഇടം ലഭിച്ചില്ല. പുരുഷ വിഭാഗത്തില്‍ മത്സരിച്ച വികാസ് സിങ് 1 മണിക്കൂര്‍ 22:36 മിനിറ്റില്‍ 30-ാം സ്ഥാനത്തും പരംജീത് സിങ് ബിഷ്ട് 1 മണിക്കൂര്‍ 23:46 മിനിറ്റില്‍ 37-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. മറ്റൊരു ഭാരത താരമായ അക്ഷദീപ് സിങ് മത്സരം പൂര്‍ത്തിയാക്കിയില്ല. വനിതാ വിഭാഗത്തില്‍ മത്സരിച്ച പ്രിയങ്ക ഗോസ്വാമി 1 മണിക്കൂര്‍ 39.55 മിനിറ്റില്‍ 41-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷ വിഭാഗത്തില്‍ ഇക്വഡോറിന്റെ ബ്രിയാന്‍ പിന്റാഡോ 1 മണിക്കൂര്‍ 18:55 മിനിറ്റില്‍ സ്വര്‍ണം നേടി. ബ്രസിലീന്റെ കെയോ ബോണ്‍ഫിം (1:19:09) വെള്ളിയും സ്പെയ്നിന്റെ അല്‍വാരോ മാര്ട്ടിന് (1:19:11) വെങ്കലവും കരസ്ഥമാക്കി.
വനിതകളില്‍ ചൈനയുടെ യാങ് ജിയായു 1 മണിക്കൂര്‍ 25.54 മിനിറ്റില്‍ സ്വര്‍ണം നേടിയപ്പോള്‍ സ്പെയിനിന്റെ മരിയ പെരസ് (1:26:19) വെള്ളിയും ഓസ്ട്രേലിയയുടെ ജെര്മിമ മൊന്ടാങ് (1:26:25) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: