Kerala

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായി വെളളിയാഴ്ച തെരച്ചില്‍ ഊര്‍ജിതമാക്കും, ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയില്‍ തെരച്ചില്‍

മുണ്ടക്കൈയിലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, സ്‌കൂള്‍ ഏരിയ, വില്ലേജ് റോഡ്, താഴ്ഭാഗം എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തും

Published by

വയനാട് :ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി വെളളിയാഴ്ച തെരച്ചില്‍ ഊര്‍ജിതമാക്കും.ചാലിയാര്‍ പുഴയുടെ നാല്പത് കിലോമീറ്റര്‍ പരിധിയിലുളള എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും.

പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാകും തെരച്ചില്‍ ചാലിയാറിന്റെ തീരങ്ങളില്‍ തെരച്ചില്‍ നടത്തുക.തീരസംരക്ഷണ സേന,വനം, നാവിക സേന സംഘങ്ങളും തെരച്ചിലിന്റെ ഭാഗം.

മുണ്ടക്കൈയിലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, സ്‌കൂള്‍ ഏരിയ, വില്ലേജ് റോഡ്, താഴ്ഭാഗം എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തും. ബെയ്‌ലി പാലം സജ്ജമായതോടെ ആംബുലന്‍സുകളും വാഹനങ്ങളും

ഡ്രോണ്‍ റഡാര്‍ സംവിധാനം ശനിയാഴ്ച മുതല്‍ ഉപയോഗിച്ചു തുടങ്ങും. കണക്കുകള്‍ അനുസരിച്ച് 206 പേരെയാണ് കാണാതായത്. ഇത് പൂര്‍ണമായ കണക്കല്ലെന്നും വിലയിരുത്തലുണ്ട്.തമിഴ്നാട്ടില്‍ നിന്ന് നാല് ഡോഗ് സ്‌ക്വാഡ് കൂടി തെരച്ചിലിനായി വെളളിയാഴ്ച എത്തും. ഇതോടെ ആകെ പത്തു ഡോഗ് സ്‌ക്വാഡുകളാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by