ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) ചെയര്‍പേഴ്സണായി മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദനെ നിയമിച്ചു. നിലവില്‍ യു.പി.എസ്.സി അംഗമാണ്.
ആന്ധ്രാപ്രദേശ് കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രീതി സുദന്‍. ഭരണതലത്തില്‍ എല്ലാ മേഖലകളിലും 37 വര്‍ഷത്തെ പരിചയമുണ്ട്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും സാമൂഹിക നയത്തിലും ആസൂത്രണത്തിലും ബിരുദം നേടിയ പ്രീതി വാഷിംഗ്ടണില്‍ പബ്ലിക് ഫിനാന്‍സ് മാനേജ്‌മെന്റില്‍ പരിശീലനം നേടിയിട്ടുണ്ട്.
2020 ജൂലായ് വരെ മൂന്ന് വര്‍ഷത്തോളം ഹെല്‍ത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കോവിഡ്-19 സമയത്ത് പ്രധാന പദവി വഹിച്ചു, ഭക്ഷ്യ പൊതുവിതരണ വകുപ്പിലും വനിതാ-ശിശുവികസന, പ്രതിരോധ മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചു. ധനം, ആസൂത്രണം, ദുരന്തനിവാരണം, ടൂറിസം, കൃഷി എന്നിവയും കൈകാര്യം ചെയ്തിട്ടുണ്ട്. ലോകബാങ്കിന്റെ കണ്‍സള്‍ട്ടന്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: