പാരീസ്: ഭാരതത്തിന്റെ സ്വപ്‌നില്‍ കുശാലെ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സിന്റെ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടി ഏഴാം സ്ഥാനക്കാരനായാണ് സ്വപ്‌നില്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം സ്വപ്നിലിനൊപ്പം മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഭാരത താരമായ ഐശ്വരി പ്രതാപ് സിങ് തോമര്‍ ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 589 പോയിന്റ് നേടി 11-ാം സ്ഥാനത്താണ് ഐശ്വരി പ്രതാപ് സിങ് തോമര്‍ ഫിനിഷ് ചെയ്തത്.
വനിതാ വിഭാഗം ട്രാപ്പിലും ഭാരത താരങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടിയില്ല. രാജേശ്വരി കുമാരിയും ശ്രേയസ് സിങ്ങും 22ഉം 23ഉം സ്ഥാനക്കാരയാണ് യോഗ്യതാ റൗണ്ടില്‍ ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: