കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിമാരായി തൃപ്പൂണിത്തുറ പള്ളിപറമ്പുകാവ് തൃക്കതശ്രീലക്ഷ്മി മഠത്തിലെ ടി.എന്‍. മനോജ് കുമാര്‍, തൃശ്ശൂര്‍ പുത്തന്‍ചിറ മതിയത്ത് മന വടക്കേ താന്നിയില്‍ ടി.പി.അച്ചുതന് എന്നിവരെ തെരഞ്ഞെടുത്തു. ഇരുവരും ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഓരോ മാസം വീതം ഇടവിട്ട് മേല്‍ശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിമാരായും പ്രവര്‍ത്തിക്കും. തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആണ് നറുക്കെടുപ്പ് നടന്നത്.
ചോറ്റാനിക്കര ഹരി നിവാസില്‍ ഹാരീഷിന്റെ മകള്‍ ഹാര്യനന്ദ ഹാരീഷ് (8) ആണ് നറുക്കെടുത്തത്. മനോജ് കുമാര്‍ അഴകിയകാവ് ക്ഷേത്രത്തിലും അച്ചുതന് അഷ്ടമിച്ചിറ ക്ഷേത്രത്തിലും മേല്‍ശാന്തിയായി പ്രവര്‍ത്തിച്ച് വരികയാണ്. കൊച്ചിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്നുള്ള ശന്തിക്കാരായ അപേക്ഷകരെ അഭിമുഖം നടത്തിയാണ് നറുക്കെടുപ്പിലേയ്ക്കുള്ള ശാന്തിക്കാരെ തെരഞ്ഞെടുത്തത്. കൊച്ചിന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ എം.ബി. മുരളീധരന്, ചോറ്റാനിക്കര അസി. കമ്മിഷണര്‍ ബിജു ആര്. പിള്ള, ദേവസ്വം മനേജര്‍ രഞ്ജിനി രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: