മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത് മണന്തല കടവിൽ പത്ത് വയസുകാരിയുടേതെന്ന് തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാലിയാർ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുകിയെത്തിയ നിലയിലുള്ള മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്.
വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ വാഴക്കാട് പോലീസിൽ പ്രദേശവാസികൾ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഉടൻതന്നെ മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ ദുരന്ത മുഖത്ത് നിന്ന് കാണാതായ പെൺകുട്ടിയാണോ മരിച്ചതെന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: