കൽപ്പറ്റ: വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി സേവാഭാരതിയുടെ മൊബൈൽ മൃതദേഹ സംസ്കരണ സംവിധാനം ആയ ചിതഗ്നി ചൂരൽമലയിൽ പ്രവർത്തനസജ്ജമായി. ഇട മുറിയാതെ പെയ്യുന്ന മഴ കാരണം രക്ഷാപ്രവർത്തനത്തിൽ മാത്രമല്ല കണ്ടെടുത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും തടസ്സം നേരിടുന്നുണ്ട്. ഇതിന് പരിഹാരമാവുകയാണ് സേവാഭാരതിയുടെ ചിതാഗ്നി.
പൂർണ്ണമായും എൽപിജിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണിത്. ഏകദേശം 2 മണിക്കൂർ കൊണ്ട് ശവസംസ്കാരം പൂർത്തിയാക്കാൻ കഴിയും. സ്വന്തം ബന്ധുക്കളുടെ സംസ്‌ക്കാരം അവരവരുടെ വീടുകളിൽ മാന്യമായി നടത്താനും എല്ലാ പരമ്പരാഗത ആചാരങ്ങളും പാലിച്ചുകൊണ്ടും അവർ ജീവിച്ചിരിക്കുമ്പോൾ നൽകിയ സ്‌നേഹത്തിന് അർഹമായ ബഹുമാനം നൽകി കൊണ്ട് അവരുടെ അവസാന ചടങ്ങുകൾ നടത്താൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. .ഈ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്.
കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയാളികൾക്ക്, അടുത്ത ബന്ധുക്കളും പ്രിയപ്പെട്ടവരും മരണപ്പെട്ടാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്‌കരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൃതദേഹം ദഹിപ്പിക്കാൻ ചിത ഒരുക്കുക ഏറെക്കുറെ അസാധ്യമായ അനവധി പേരുണ്ട്. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന് ആവശ്യത്തിന് മുറ്റം പോലും ഇല്ലാത്ത സാഹചര്യത്തിൽ അവിടെ തന്നെ ആചാര പ്രകാരം ചിത ഒരുക്കുക കഷ്ടമാണ് . അടുത്തതായി തൊട്ട് തൊട്ട് വീടുകൾ ഉള്ള കോളനി പോലുള്ള സ്ഥലങ്ങളിൽ നിരവധി വീടുകളുടെ സാമീപ്യവും പിന്നെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലങ്ങളുമാണ് രണ്ടാമത്തെ കാരണം.
മതാചാര പ്രകാരം മൃതദേഹം സംസ്‌കരിക്കാൻ ക്രിസ്ത്യൻ സമുദായങ്ങൾക്ക് ചിലപ്പോൾ പള്ളിയിൽ സ്ഥലം അപര്യാപ്തമായ സാഹചര്യത്തിലും സേവാഭാരതിയുടെ ചിതഗ്നി സംസ്കാര സംവിധാനം അവരും ഉപയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: