കണ്ണൂർ : കനത്ത മഴയെ തുടർന്ന് ജില്ലയിലെ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പിലേക്ക് 79 കുടുംബങ്ങളിലെ 277 അംഗങ്ങളെ മാറ്റി പാർപ്പിച്ചു. തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്.
തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളിലെ 17 പേർ കഴിയുന്നു. ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57 പേരെ മാറ്റി.
ശിവപുരം കുണ്ടേരി പൊയിൽ വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ ക്യാമ്പിലേക്ക് 28 കുടുംബങ്ങളിലെ 103 ആൾക്കാരെ മാറ്റി. ശിവപുരത്ത് മള്ളന്നൂർ ചിത്ര എന്നവരുടെ വീട്ടിൽ ( താത്കാലികമായി) ഏഴ് കുടുംബങ്ങളിലെ 27 ആൾക്കാർ കഴിയുന്നു .
തളിപ്പറമ്പ് താലൂക്കിൽ ചങ്ങളായിയിൽ മാപ്പിള എൽ പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഏഴ് കുടുംബങ്ങളിലെ 19 പേർ കഴിയുന്നു. ഇരിട്ടി താലൂക്കിൽ കണിച്ചാർ സാംസ്കാരിക നിലയത്തിൽ ആറ് കുടുംബങ്ങളിലെ 23 അംഗങ്ങൾ കഴിയുന്നു.
ഇരിട്ടി താലൂക്കിൽ ചാവശ്ശേരി പോസ്റ്റ് ഓഫീസിനടുത്ത് കുത്തനെയുള്ള ഒരു വലിയ പാറ ഇടിഞ്ഞതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: