കോട്ടയം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ പരിസ്ഥിതി വിദഗ്ധനായ മാധവ് ഗാഡ്ഗിലന്‌റെ മുന്നറിയിപ്പ് പൊതുസമൂഹം ഓര്‍ത്തെടുക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് പുത്തുമലയില്‍ ഉരുള്‍പൊട്ടിയതറിഞ്ഞ് വയനാട്ടില്‍ എത്തിയപ്പോഴാണ് ഇനിയൊരു ദുരന്തം ഉണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിതത്. കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും അദ്‌ദേഹം പറഞ്ഞു.
”പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. വലിയൊരു ദുരന്തമാണ് കേരളത്തെ കാത്തിരിക്കുന്നത്. അതിന് നിങ്ങള്‍ കരുതും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട. നാലും അഞ്ചുവര്‍ഷം മതി. അന്നൊക്കെ ഞാനും നിങ്ങളും ഒക്കെ ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ആരാണ് ഭീഷണിപ്പെടുത്തുന്നത് എന്നൊക്കെ അന്ന് നിങ്ങള്‍ക്ക് മനസ്സിലാകും” എന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പശ്ചിമഘട്ടമലനിരകളും അതിനോടടുത്ത പ്രദേശങ്ങളും നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് രൂപീകരിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഗാഡ്ഗില്‍. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2011 ല്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക