പാരീസ്: പുരുഷ ബോക്‌സിങ് താരം അമിത് പന്‍ഘാല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. 51 കിലോ പുരുഷ വിഭാഗത്തില്‍ സാംബിയയുടെ പാട്രിക് ചിന്‍യേംബയോടാണ് ഭാരത താരം പരാജയപ്പെട്ടത്. 4-1നാണ് പരാജയപ്പെട്ടത്.
വനിതാ അമ്പെയ്‌ത്തില്‍ ഭാരത വനിതാ താരം ഭജന്‍ കൗര്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. രണ്ടാം റൗണ്ടില്‍ പോളണ്ടിന്റെ വയലേറ്റ മിസോറിനെ തോല്‍പ്പിച്ചാണ് താരം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 8-1നായിരുന്നു ഭാരത താരത്തിന്റെ വിജയം. നേരത്തെ ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം സിഫ നൂറാഫിഫാഹ് കമാലിനെ തോല്‍പ്പിച്ചാണ് മുന്നേറിയത്. 7-3നായിരുന്നു ഭജന്റെ ആദ്യ മത്സര നേട്ടം.
അതേസമയം മറ്റൊരു വനിതാ അമ്പെയ്‌ത്ത് താരം അങ്കിത ഭക്ത് പുറത്തായി. രണ്ടാം റൗണ്ടില്‍ ഭജന്‍ പരാജയപ്പെടുത്തിയ വയലേറ്റ മിസോര്‍ ആണ് അങ്കിതയെ തോല്‍പ്പിച്ചത്.
ഇന്നലെ നടന്ന ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക്‌സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ജയിച്ചു. ഇന്നല ഇരുവരും ഇന്തോനേഷ്യന്‍ സഖ്യം മുഹമ്മദ് അര്‍ഡിയാന്റോ- ഫജാര്‍ അല്‍ഫിയാന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
ഇന്നലെ മൂന്നാം മത്സരത്തിനിറങ്ങിയ അശ്വിനി പൊന്നപ്പ- താനിഷ ക്രാസ്റ്റോ സഖ്യം വീണ്ടും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ടാണ് ഈ ഭാരത സഖ്യം പാരീസില്‍ നിന്നും മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: