വയനാട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി.ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.
ഈ മേഖലയില്‍ നിന്നുളള മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു.മേഖലയിലെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയെന്നും ബുധനാഴ്ച രാവിലെ ഏഴിന് തെരച്ചില്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്ത് സൈന്യം താത്കാലിക പാലം നിര്‍മിച്ചു.കയര്‍ കെട്ടി അവിടേക്ക് കടക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 200 ഓളം പേര് അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം വൈകുന്നേരത്തോടെ താഴേക്ക് എത്തിച്ചെന്ന് സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: