തിരുവനന്തപുരം : വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വ, ബുധന്‍ (30,31) ദിവസങ്ങളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ അനേകം ആളുകള്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി.
ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമെമ്പാടും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ദുരന്തത്തില്‍ 126 പേര് മരിച്ചതായാണ് അനൗദ്യോഗിക വിവരം. 90 ല്‍ പരം പേരെ കാണാനില്ലെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: