Kerala

അതിതീവ്ര മഴയ്‌ക്ക് സാധ്യത ; ചൊവ്വാഴ്ച 8 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Published by

തിരുവനന്തപുരം: മധ്യകേരളത്തിലും ഉത്തര കേരളത്തിലും അതിതീവ്ര മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ചുവപ്പ് ജാഗ്രത.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് ജാഗ്രത തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്

ഉത്തര കേരളത്തില്‍ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.

കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തെങ്ങിലക്കടവ്, ആമ്പിലേരി ,വില്ലേരി താഴം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ ഗതാഗത തടസവും രൂക്ഷമാണ്. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

പീച്ചി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ 145 സെന്റീമീറ്റര്‍ വീതം തുറന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നു. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by