ന്യൂദൽഹി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി. മണ്ണിടിച്ചിലിൽ കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞു.
കൂടാതെ കേരളത്തിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അമിത് ഷാ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ സംഭവങ്ങളിൽ ഞാൻ അതീവ ഉത്കണ്ഠാകുലനാണ്. എൻഡിആർഎഫ് യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ നടത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പ്രതികരണ പ്രവർത്തനം കൂടുതൽ ശക്തമാക്കാനുള്ള യാത്രയിലാണ് രണ്ടാമത്തെ സംഘം.
മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് എക്സിലെ ഒരു പോസ്റ്റിൽ ഷാ പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, അർദ്ധസൈനിക സേനകൾ, കേരള സർക്കാർ ഉദ്യോഗസ്ഥർ, ഓപ്പറേഷനിലെ മറ്റ് ഏജൻസികൾ എന്നിവരുമായിട്ടുള്ള പ്രവർത്തനം ആഭ്യന്തരമന്ത്രി ഏകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: