Kerala

ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി; രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നു, പ്രധാനമന്ത്രിയെ വിവരം അറിയിച്ചു: സുരേഷ് ഗോപി

Published by

ന്യൂദൽഹി: വയനാട് ഉരുൾപെട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. 24 മണിക്കൂർ കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തമുഖത്ത് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി. രക്ഷാപ്രവർ‌ത്തകർക്ക് പോലും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രധാനമന്ത്രിയെ വിവരം അറിയിച്ചു, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രസംഘം പ്രവർത്തിക്കും. പ്രദേശവാസികളുടെ ഇടപെടലും രക്ഷാപ്രവർ‌ത്തനത്തിൽ നിർണായാകമാണെന്നും അവരുടെ ഏകോപനവും രക്ഷാപ്രവർത്തകർക്ക് സഹായമേകുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ പുറപ്പെടാനൊരുങ്ങുന്നുണ്ടെന്നും എന്നാൽ ലാൻഡ് ചെയ്യാൻ കാലാവസ്ഥ പ്രതികൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by