കോഴിക്കോട്: വന്‍ ദുരന്തത്തിന്റെ തുടക്കകേന്ദ്രമായ മുണ്ടക്കൈ പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള പ്രതിസന്ധികള്‍ ഏറെയാണ്. കഴിഞ്ഞവട്ടം ദുരന്തം ഉണ്ടായ ചൂരല്‍മലയ്ക്ക് അപ്പുറം കടക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും എളുപ്പമല്ല. കാലവസ്ഥ പ്രതികൂലമായതിനാല്‍ കോപ്ടറുകള്‍ക്ക് ഇറങ്ങാനും വിഷമമായിരിക്കും.
ചൂരല്‍മലയില്‍ തകര്‍ന്നുപോയ പാലം പുനസ്ഥാപിക്കപ്പെട്ടാലേ അവിടേക്ക് എത്തിച്ചേരാനാവൂ. ഈ സാഹചര്യത്തില്‍ എന്ദിആര്എഫിന്റെയും സൈന്യത്തിന്റേയും പ്രവര്‍ത്തനങ്ങളിലാണ് പ്രതീക്ഷ.
വ്യോമസേനയുടെ വിമാനത്തില്‍ അടിയന്തിരമായി ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമം. ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി നാനൂറോളം പേര് അപകടസ്ഥലങ്ങളില്‍ രക്ഷപ്പെടാന്‍ വഴിപ്രതീക്ഷിച്ച് കഴിയുകയാണ്.
താല്‍ക്കാലിക പാലം നിര്‍മ്മിച്ച് മറുകര കടക്കാനായാല്‍ മാത്രമേ രണ്ടുകിലോ മീറ്റര്‍ അപ്പുറത്തുള്ള മുണ്ടക്കൈയില്‍ എത്താന്‍ കഴിയും.
നിലവില്‍ അപകടപ്രദേശങ്ങളില്നിന്നുള്ള ഏകദേശ വിവരമെങ്കിലും ലഭിക്കുന്നുണ്ട്. എന്നാല്‍ മൊബീല്‍ ഫോണ്‍ ചാര്‍ജ്ജും മറ്റു സംവിധാനങ്ങളും കഴിഞ്ഞാല്‍ പിന്നെ എന്താണ് മാര്‍ഗ്ഗമെന്ന ആശങ്കയുമുണ്ട്. വൈദ്യുതി നിലച്ചു. ടെലിഫോണുകള്‍ തകരാറിലായി.
കണ്ണൂരില്‍നിന്ന് 138 ംപരുള്ളഒരുഎന്ഡിആര്എഫ് സംഘവും കോഴിക്കോട്ടുനിന്ന് 38 പേരുടെ സംഘവും പുറപ്പെട്ടിട്ടുണ്ട്. ഇവരില്‍ രക്ഷാ ദൗത്യക്കാരും മെഡിക്കല്‍ വിഭാഗക്കാരുമുണ്ട്.
ഉച്ചയോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപടികള്‍ തുടങ്ങാനാവുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: