Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആപല്‍ക്കരമായ നീക്കം, പിന്മാറ്റം സ്വാഗതാര്‍ഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 04:55 am IST
in Editorial

മൂവാറ്റുപുഴ നിര്‍മ്മല കോളജ് വിഷയം, മുസ്ലിം മത നേതാക്കളുടെ മാപ്പ് പറച്ചിലോടെ തത്ക്കാലം കേട്ടടങ്ങിയത് ആശ്വാസകരം തന്നെ. പക്ഷെ, അതുയര്‍ത്തിയ അപകടസൂചന പൂര്‍ണമായും മാഞ്ഞുപോയിട്ടില്ല. മാറുന്ന സമൂഹ മനസ്സിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവ് ആയിരിക്കണം ഈ നിലപാടിലേക്ക് മതനേതാക്കളെ എത്തിച്ചത്.

ക്രൈസ്തവ വിദ്യാലയത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നമാസ് നടത്താന്‍ മുറിവേണമെന്ന ആവശ്യം അതിരുകടന്ന അവകാശവാദമായിപ്പോയെന്ന് പറയാതിരിക്കാന്‍ വയ്യ. മൂവാറ്റുപുഴ നിര്‍മ്മലാ കോളജ് പ്രിന്‍സിപ്പലിനെ ഈ ആവശ്യം ഉന്നയിച്ച് തടഞ്ഞുവയ്‌ക്കുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായല്ലോ. കോളജിന് ചുറ്റും എത്രയോ ദേവാലയങ്ങളുണ്ട്. അവിടെ പോയി നിസ്‌കരിച്ചാല്‍ പോരേ? ഏത് മുസ്ലീം മാനേജ്മെന്റ് കോളജിലാണ് മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ചര്‍ച്ചും ക്ഷേത്രങ്ങളുമുള്ളത്? ഏതായാലും, ഇത്തരം അനാവശ്യ ആവശ്യങ്ങള്‍ അവസാനിപ്പിക്കാന്‍ മുസ്ലീം മത നേതൃത്വം തന്നെ മുന്‍കൈ എടുത്തത് ഉചിതമായി. കേരളത്തിലെ സമാധാനപരമായ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കപ്പെടുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഹൈന്ദവ സ്‌കൂളുകളിലോ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതവിഭാഗത്തിന് പ്രത്യേകമായി ആരാധനാ സൗകര്യം നല്‍കാന്‍ സാധിക്കുമോ? എന്നാല്‍ കേരളത്തില്‍ മുസ്ലീം സമുദായത്തിന് മാത്രമായ ചില സൗകര്യങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ പോകട്ടെ 141 അംഗങ്ങളുള്ള നിയമസഭയില്‍ പോലും ഈ സൗകര്യം ഏര്‍പ്പെടുത്തി. ഉച്ചയ്‌ക്ക് 12.30 ആവുമ്പോള്‍ തന്നെ സഭ പിരിഞ്ഞിരിക്കും. എന്ത് ഭൂകമ്പമുള്ള വിഷയമുണ്ടെങ്കില്‍ പോലും ഒരു മിനുട്ടെങ്കിലും അധികം ഇരിക്കാറില്ല. നിയമസഭയിലാകെ പത്തോ പതിനഞ്ചോ അംഗങ്ങളേ ഉള്ളൂ എന്നോര്‍ക്കണം.
സംസ്ഥാനത്തെ ഹിന്ദു-ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമം ആണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ് നടത്താന്‍ അനുമതി നല്‍കിയില്ലെന്ന പേരില്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ സംഭവം ഏറെ ഗൗരവമുള്ളതാണ്. മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിനു പിന്നിലെന്ന് വ്യക്തം. മൂവാറ്റുപുഴയില്‍ സംഭവിച്ചതും ഇതുതന്നെയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും ഇവരെ പിന്തുണയ്‌ക്കുകയാണ്. അവരുടെ വിദ്യാര്‍ത്ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസം മതേതരമാകണമെന്ന് പറയുന്നവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാധിപത്യം അടിച്ചേല്‍പ്പിക്കുന്നത്. മുസ്ലീം മാനേജ്മെന്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു മതക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനി
ടമുണ്ടോയെന്ന് പരിശോധിച്ചാല്‍ സംഗതി വ്യക്തമാകും. പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത്തരം പ്രകോപനപരവും ആപല്‍ക്കരവുമായ നീക്കം ആദ്യത്തേതല്ല. ഇതറിഞ്ഞുകൊണ്ടുതന്നെ മൂടിവയ്‌ക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത് ആപല്‍ക്കരമാണ്.

പൂഞ്ഞാറില്‍ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇവര്‍ക്ക് ഇതേ നിലപാട് തന്നെ ആയിരുന്നു. പാലാ ബിഷപ്പ്ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികള്‍ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും ഇത്തരക്കാര്‍ അവര്‍ക്ക് ഒപ്പം ആയിരുന്നു. ഇതൊക്കെ ടെസ്റ്റ് ഡോസുകളാണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നല്‍കുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യം. നിസ്‌കരിക്കാന്‍ കോളജില്‍ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇസ്ലാമിന്റെയും, മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളജ് പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ ജസ്റ്റിന്‍.കെ.കുരിയാക്കോസിനെ തടഞ്ഞുവച്ചു എന്ന വാര്‍ത്ത പതിവുപോലെ ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നല്‍കുന്ന കേരള മാധ്യമങ്ങള്‍ തമസ്‌കരിക്കുകയായിരുന്നു.

തൊടുപുഴയിലെ ഒരു കോളജ് അധ്യാപകനെയാണ് മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ചു കൈ വെട്ടിയത് എന്നോര്‍ക്കണം. അന്നും ഭരണകൂടവും, മാധ്യമങ്ങളും തീവ്രവാദികള്‍ക്ക് ഒപ്പം ആയിരുന്നു. എന്നാല്‍ സാഹചര്യം അന്നത്തേതില്‍ നിന്നു മാറിയിരിക്കുന്നു എന്ന തിരിച്ചറിവിന്റെ സൂചനയാണ് ഇപ്പോഴത്തെ മാപ്പ് പറച്ചിലില്‍ തെളിയുന്നത്.

പ്രമുഖ മാധ്യമങ്ങള്‍ മിക്കതും ഇന്നും ഇസ്ലാമിക ഭീകരര്‍ക്ക് ഒപ്പം, ഭരണകൂടം അവര്‍ക്ക് ഒപ്പം, സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകരും, നല്ലൊരുഭാഗം എഴുത്തുകാരും അവര്‍ക്ക് ഒപ്പം. ആ സാഹചര്യം നിലനില്‍ക്കേ, ഈ ഏറ്റുപറച്ചിലിന് പ്രസക്തി ഏറെയാണ്. അത് ഏറെ അര്‍ത്ഥഗര്‍ഭവുമാണ്.

Tags: PICKapologyMuvattupuzha Nirmala CollegeMuslim religious leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

Kerala

സ്ത്രീ വിരുദ്ധ പ്രസംഗം: ഖേദപ്രകടനത്തിനു പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി സെയ്ദലിക്കെതിരെ കേസെടുത്തു

Kerala

മുത്തങ്ങ വെടിവെപ്പ് കേരളത്തിൽ നടന്ന ഏറ്റവും ക്രൂരമായ പോലീസ് ആക്രമണം; ആര് മാപ്പ് പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ല: സി.കെ ജാനു

Kerala

ക്ഷമാപണം സ്വീകരിച്ച് വെബ്-ന്യൂസ് ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

World

ഭാരതം ഇനി ബഹുധ്രുവ ലോകത്തിന്റെ കേന്ദ്രബിന്ദു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.