Local News

പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ ; അംഷാദിന്റെ പേരിലുള്ളത് നിരവധി കേസുകൾ

അംഷാദിനെതിരെ പിടിച്ചുപറി, അടിപിടി, കഞ്ചാവ് കടത്ത് എന്നിവ ഉൾപ്പെടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Published by

ആലുവ : കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി പോലീസുകാരെ ആക്രമിച്ച കേസിൽ പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ മാലിപ്പുറം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന അമ്പലത്തുപറമ്പിൽ വീട്ടിൽ അംഷാദ് (27) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ച് കൊച്ചി സിറ്റിയിൽ നിന്ന് നാടുകടത്തിയതാണ് അംഷാദിനെ.

മുളവുകാട് സ്റ്റേഷനിൽ റിപ്പോർട്ടായ കൊലപാതകശ്രമ കേസിലെ പ്രതിയായ അംഷാദിന്റെ ചേട്ടൻ നൗഷർബാനെ പിടി കൂടിയ പോലീസ് ഉദ്യോഗസ്ഥനെയാണ് അംഷാദും, നൗഷർബാനും ചേർന്ന് ആക്രമിച്ചത്. നൗഷർ ബാൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അംഷാദിനെതിരെ പിടിച്ചുപറി, അടിപിടി, കഞ്ചാവ് കടത്ത് എന്നിവ ഉൾപ്പെടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നിർദ്ദേശപ്രകാരം എസ്. ഐ കെ.ആർ. അനിൽകുമാർ, എസ്. സി. പി. ഒ മാരായ പ്രശാന്ത്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by