ലണ്ടന്‍: ബ്രിട്ടന്‍ പാപ്പരാണെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമറുടെ ഓഫീസ്. ധനകാര്യ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ ഉണ്ടായത്.
മുന്‍ സര്‍ക്കാരിന്റെ ധൂര്‍ത്താണ് ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി. ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക്, കുറഞ്ഞ യഥാര്‍ത്ഥ വേതനം എന്നിവയുമായി പൊരുതുന്നതിനാല്‍ മറ്റ് പല യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളെയും പോലെ യുകെയിലെ സമ്പദ്വ്യവസ്ഥയും പ്രതിസന്ധിയിലാണ്. സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീകളെ പരാജയപ്പെടുത്തി കിയേറിന്റെ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അടുത്തിടെയാണ് അധികാരമേറ്റത്.
പോയ വര്‍ഷം തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ ശേഷം രണ്ടാം പകുതിയില്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീണതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 0.3 ശതമാനം ചുരുങ്ങിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: