കോട്ടയം: മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് സംസ്ഥാനത്തെ പൊതുമേഖലാ മരുന്നുനിര്‍മ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിനെ തഴയുന്നു. കഴിഞ്ഞ വര്‍ഷം കടം പറഞ്ഞ കോടികള്‍ കൊടുത്തു തീര്‍ത്തില്ലെന്നു മാത്രമല്ല, ഇത്തവണ കാര്യമായ ഓര്‍ഡറും നല്‍കിയില്ല.
സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുകളുടെ ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്ളാന്റുകള്‍ പ്രവര്‍ത്തനം നിറുത്തേണ്ട അവസ്ഥയിലാണ്. ഫാര്‍മസ്യൂട്ടിക്കല്‍സിന് ഈ വര്‍ഷം ആകെ ലഭിച്ചത് 19 കോടിയുടെ ഓര്‍ഡര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം 108 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചെങ്കിലും 33 കോടി രൂപ കടമാണ്.
സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് ടെന്‍ഡര്‍ വിളിച്ച് വാങ്ങുന്നത്. ഓരോ വര്‍ഷവും സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകള്‍ ഉണ്ടെങ്കില്‍ 50 ശതമാനം ഓര്‍ഡര്‍ പൊതുമേഖലാ സ്ഥാപനമെന്ന നിലയ്ക്ക് അവര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതൊന്നും പാലിക്കാതെ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് സ്വകാര്യ കമ്പനികളെ സഹായിക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: