Sports

വേഗതയുടെ കളിയില്‍ ഗുകേഷ് പിന്നിലായി; യുഎസിന്റെ ഫാബിയാനോ കരുവാനയ്‌ക്ക് സ്വര്‍ണ്ണം

ക്രൊയേഷ്യയിലെ സാഗ്രെബില്‍ നടന്ന വേഗതയുടെ ചെസ് പോരാട്ടമായ ബ്ലിറ്റ്സ് ആന്‍റ് റാപിഡില്‍ ഗുകേഷ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഎസിന്‍റെ ഫാബിയാനോ കരുവാനയാണ് കിരീടം ചൂടിയത്.

ക്രൊയേഷ്യയിലെ സാഗ്രെബില്‍ നടന്ന വേഗതയുടെ ചെസ് പോരാട്ടമായ സൂപ്പര്‍ യുണൈറ്റഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സില്‍ ഗുകേഷ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഎസിന്റെ ഫാബിയാനോ കരുവാനയാണ് കിരീടം ചൂടിയത്.

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി നടക്കുന്ന മത്സരമാണ് ക്രൊയേഷ്യയിലെ സൂപ്പര്‍ യുണൈറ്റഡ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ്. ഗ്രാന്‍റ് ചെസിലെ ഒരു ടൂര്‍ണ്ണമെന്‍റില്‍ 27 പോയിന്‍റ് നേടുക വഴി ഇക്കാര്യത്തില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന് ഒപ്പമെത്തിയിരിക്കുകയാണ് യുഎസിന്റെ ഫാബിയാനോ കരുവാന. അപൂര്‍വ്വ നേട്ടമാണ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫാബിയാനോ കരുവാന സ്വന്തമാക്കിയത്. അവസാന റൗണ്ടിന് മുന്‍പേ തന്നെ മറ്റു കളിക്കാരേക്കാള്‍ നാലരപോയിന്‍റ് മുന്നില്‍ എത്തുക വഴി ഫാബിയാനോ കരുവാന കിരീടം ഉറപ്പിച്ചിരുന്നു. അവസാന റൗണ്ടില്‍ മാഗ്നസ് കാള്‍സന്റെ നേട്ടത്തിന് ഒപ്പമെത്തുക എന്നതില്‍ മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നും ഫാബിയാനോ കരുവാന പറഞ്ഞു.

സാവധാനത്തിലുള്ള കരുനീക്കങ്ങള്‍ അനുവദിക്കുന്ന ക്ലാസ്സിക്കല്‍ ചെസില്‍ ഗുകേഷിനെ വെല്ലാന്‍ അധികം കളിക്കാര്‍ ലോകനിലവാരത്തിലേ ഇല്ല. പക്ഷെ ബ്രിറ്റ്സും ബുള്ളറ്റും റാപിഡും പോലുള്ള വേഗത്തിലുള്ള കരുനീക്കങ്ങള്‍ ആവശ്യപ്പെടുന്ന കളികളില്‍ ഗുകേഷ് പിറകിലാണ്.

അമേരിക്കയുടെ തന്നെ വെസ്ലി സോ രണ്ടാം സ്ഥാനം നേടി. ഫ്രഞ്ച് താരങ്ങളായ മാക്സിം വാചിയല്‍ ലെഗ്രായും അലിറെസ ഫിറൂഷയും മൂന്നാം നാലും സ്ഥാനങ്ങള്‍ നേടി. റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയ്‌ക്കാണ് അഞ്ചാം സ്ഥാനമെങ്കില്‍ അമേരിക്കയുടെ തന്നെ ലെവൊണ്‍ ആറോണിയന്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ഇന്ത്യയുടെ വിദിത് ഗുജറാത്തിക്ക് ഒമ്പതാം സ്ഥാനമേ ലഭിച്ചുള്ളൂ.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക