മാനന്തവാടി: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ജലനിരപ്പ് 772.50 മീറ്റര്‍ ആയതോടെയാണ് ഇത്.
അണക്കെട്ടിലെ അധികജലം ഒഴുക്കിവിടുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഇത്. ജലനിരപ്പ് 773.50 മീറ്ററായാല്‍ ഷട്ടര്‍ തുറക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഇടപെടണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: