ഇസ്ലാമബാദ്: പാകിസ്ഥാനിലെ പൊതുമേഖലയിലുള്ള ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയാണ് പാക് സ്റ്റീല്‍ മില്‍സ്. ഒരു കാലത്ത് പാകിസ്ഥാന്റെ അഭിമാനസ്ഥാപനമായ ഈ പൊതുമേഖലാ സ്റ്റീല്‍കമ്പനി വെറും സ്ക്രാപ് ആണെന്നാണ് പാകിസ്ഥാന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവിടുത്തെ ദേശീയ അസംബ്ലിയെ അറിയിച്ചത്.
പാകിസ്ഥാന് സ്റ്റീല്‍ കമ്പനിയിലെ ടെക് നോളജി പഴയതാണെന്നും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് പാക് വ്യവസായ സെക്രട്ടറി സെയ്ഫ് അഞ്ജും പ്രസ്താവിച്ചത്. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നയിക്കുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ നേരത്തെ തന്നെ ഈ പൊതുമേഖലാസ്ഥാപനം വെറും ചവറായി (സ്ക്രാപ്) എന്ന നിഗമനത്തില്‍ എത്തിയിരുന്നു.
ഇന്ത്യയിലാണ് മോദി ഇങ്ങിനെ ഏതെങ്കിലു പൊതുമേഖലാസ്ഥാപനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പറയുന്നതെങ്കില്‍ എന്താകും സ്ഥിതിയെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. എന്തായാരിക്കും രാഹുല്‍ ഗാന്ധിയും ജയറാം രമേഷും ശശി തരൂരും ഇവിടെ കാട്ടിക്കൂട്ടുക? നിര്‍മ്മല സീതാരാമനെ ഇന്ത്യാ മുന്നണി കിടത്തിപ്പൊറുപ്പിക്കില്ലായിരുന്നു. എന്നാല്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ തകര്‍ച്ച ഇവിടെ ചര്‍ച്ച ചെയ്യുക പോകട്ടെ മിണ്ടാന്‍ പോലും ആര്‍ക്കും താല്പര്യമില്ല.
ഈ സ്റ്റീല്‍ മില്‍ നില്ക്കുന്ന 19000 ഏക്കര്‍ ഭൂമിയിലാണ് പാക് സര്‍ക്കാരിന്റെ കണ്ണ്. ഇത് രണ്ട് സ്പെഷ്യല്‍ ഇക്കണോമിക് സോണായി തിരിക്കാന്‍ പോവുകയാണെന്ന് അവകാശപ്പെടുന്നു. ഭീമന് അഴിമതിയുടെ കൂത്തരങ്ങായ പാക് സര്‍ക്കാരിന്റെ ഗൂഢലക്ഷ്യത്തെക്കുറിച്ച് പലര്‍ക്കും ഇവിടെ ആശങ്കയുണ്ട്.
സാമ്പത്തികഞെരുക്കത്തിലും പണപ്പെരുപ്പത്തിലും നട്ടം തിരിയുന്ന പാകിസ്ഥാന് സര്‍ക്കാര്‍ എങ്ങിനെയെങ്കിലും സര്‍ക്കാര്‍ വരുമാനം ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിലാണ്. എങ്കിലേ ഐഎംഎഫില്‍ നിന്നും വായ്പ ലഭിക്കൂ. ഈ വായ്പയിലൂടെ മാത്രമേ പാക് സര്‍ക്കാരിന് അല്പമെങ്കിലും സമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയൂ. പാകിസ്ഥാന് സ്റ്റീല്‍ മില്‍സിന്റെ സ്ഥലം നോട്ടം വെച്ചിരിക്കുന്നതും ഈയൊരു ലക്ഷ്യത്തോടെയാണെന്നും വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: