കൊച്ചി : നഗരത്തിലെ 22 റെയിൽവേ കലുങ്കുകൾ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ടി.ജെ. വിനോദ് എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ കളക്ട൪ അറിയിച്ചു.
ഫുട്പാത്തുകൾ കൈയേറി കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനെതിരേ കോ൪പ്പറേഷ൯ നടപടി ക൪ശനമാക്കണം. ഏതെല്ലാം സ്ഥലങ്ങളിൽ കടകൾ തുടങ്ങാമെന്നത് സംബന്ധിച്ച് കോ൪പ്പറേഷ൯ വ്യക്തമാക്കണം.
കലൂ൪ ജംക്ഷ൯ മുതൽ എംജി റോഡ് വരെയും ചക്കരപ്പറമ്പ് മുതൽ പാലാരിവട്ടം വരെയും തെരുവ് വിളക്കുകൾ കത്തുന്നില്ല എന്നീ വിഷയങ്ങളും എംഎൽഎ യോഗത്തിൽ ഉന്നയിച്ചു.
മെട്രോ തൂണുകൾക്കെ താഴെ മദ്യപാനവും അനാശാസ്യ പ്രവ൪ത്തനങ്ങളും തടയാ൯ പോലീസ് പരിശോധന ക൪ശനമാക്കണമെന്നും എംഎൽഎ നി൪ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: