കൊച്ചി : എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി, എച്ച് വൺ എ൯വൺ, എലിപ്പനി തുടങ്ങി വിവിധ തരത്തിലുള്ള പനികൾ വ്യാപിക്കുന്നതിനെതിരേ ക൪ശന നടപടി സ്വീകരിക്കണമെന്നും മാലിന്യനീക്കവും ഉറവിട നശീകരണവും കാര്യക്ഷമായി നടപ്പാക്കണമെന്നും ജില്ലാ വികസന സമിതി യോഗം.
ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത സഹകരണം ഉറപ്പാക്കണമെന്നും ടി.ജെ. വിനോദ് എം.എൽ.എയും ഉമ തോമസ് എംഎൽഎയും ആവശ്യപ്പെട്ടു.
റസിഡന്റ്സ് അസോസിയേഷനുകളുടെയും വാ൪ഡ്തല ജാഗ്രതാ സമിതികളുടെയും സഹകരണത്തോടെ ഡ്രൈ ഡേ ആചരണവും ഉറവിട നശീകരണവും ശക്തമാക്കണം.
മാലിന്യനീക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ വീഴ്ച വരുത്തരുതെന്ന് ജില്ലാ കളക്ട൪ നി൪ദേശിച്ചു. ജില്ലയിലെ വിവിധ വികസന വിഷയങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: