Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സീതായനം…

നുകരാം രാമരസം-11

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 28, 2024, 05:40 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വിവേകാനന്ദസ്വാമികള്‍ പറയുന്നു – ‘രാമന്മാര്‍ എത്രയും പേരുണ്ടാകാം. സീത ഒന്നേയുള്ളു’. സ്ത്രീത്വത്തിന്റെ നവനവോന്മേഷശാലിയായ പ്രതീകവും ത്യാഗസ്വരൂപിണിയുമായ സീതാദേവി പ്രകൃതിയുടെ അനാദിയായ മാതൃകയാണ്. രാമനില്‍ ‘രാ’ പരബ്രഹ്മ വാചിയാകുന്നു. ‘മ’ മായാവാചിയും. സീതയെന്നാല്‍ ഉഴവുചാലില്‍
പിറന്നവള്‍ എന്നര്‍ത്ഥം. ഈ ഉഴവുചാല്‍ മണ്ണിന്റെ-ഭൂമിയുടെ-ഉര്‍വ്വരതയാണ്; മണ്ണിന്റെ സംഗീതികയാണ്. ജീവന കൗതുകങ്ങളുടെ ആദിസ്രോതസ്സായ സീത അനന്തമായ പ്രകൃതിതന്നെ. രാമന്‍ പുരുഷനാകുന്നു. പ്രകൃതി പുരുഷമേളനത്തില്‍ പ്രപഞ്ചചലനം
സാദ്ധ്യമാകുന്നു.

മൂലപ്രകൃതിയുടെ തത്ത്വാര്‍ത്ഥ പ്രബോധനമായാണ് സീതയെ ഇതിഹാസകാരന്‍ അവതരിപ്പിക്കുന്നത്. സാംഖ്യയോഗത്തിന്റെ ദാര്‍ശനിക പരിപ്രേക്ഷ്യത്തിലാണ് സീതാസങ്കല്‍പ്പനം. ജീവിത ദുരന്തത്തിന്റെ അനിവാര്യതയില്‍ വരച്ചിടുന്ന ദൈന്യ ചിത്രമാണ് കരയുന്ന സീത. ത്രേതായുഗത്തിന്റെ ചുട്ടകവിളില്‍നിന്ന് അടര്‍ന്നു വീഴാന്‍ പോകുന്ന കണ്ണുനീര്‍ത്തുള്ളിയാണ് സീത. വനവാസ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ‘എവിടെ രാമനുണ്ടോ അവിടെയാണ് സീത’യെന്ന് രാമനെപ്പോലും പഠിപ്പിച്ച ഗുരു സ്വരൂപമാണ് സീത.

”ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു?
രണ്ടുമൊന്നത്രെ വിചാരിച്ചു കാണ്‍കിലോ
പാണിഗ്രഹണ മന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാന കാലത്തും പിരിയുമോ”

എന്ന ചോദ്യത്തിന് ‘എങ്കിലോ വല്ലഭേ പോരിക വൈകാതെ’ എന്ന മന്ദസ്മിത മറുപടി മാത്രമാണ് രാമനുണ്ടായിരുന്നത്. ജനകന്‍ അക്ഷരാര്‍ത്ഥത്തില്‍ സീതയുടെ ജനകനല്ല. അറിവിന്റെ അമേയമായ ബ്രഹ്മജ്ഞാനമാണ് ജനകന്‍. ജ്ഞാനത്തിന്റെ പിതൃസ്വരൂപം ഭൂമികന്യയെ വളര്‍ത്തുന്നു. ജ്ഞാനസമ്പര്‍ക്കത്തില്‍ സമ്പന്നമാകുന്ന പ്രകൃതിയെയാണ് ഭാരതീയ പൈതൃകം സാക്ഷാത്ക്കരിക്കുന്നത്. ശ്രീനിവാസ ശാസ്ത്രീകളുടെ വിഖ്യാതങ്ങളായ രാമായണ ഭാഷണങ്ങളില്‍ സീതയുടെ അന്തര്‍ജ്ജ്വലിതമായ അര്‍ത്ഥവിശേഷങ്ങള്‍ മിന്നിമറിയുന്നത് ദര്‍ശിക്കാം. സ്‌നേഹത്തെ ധര്‍മ്മമാക്കിയും, ധര്‍മ്മത്തെ ആത്മീയ സംസ്‌കൃതിയാക്കിയും ആത്മീയതയെ മാനവചൈതന്യ ധാരയാക്കിയുമാണ് സീതയുടെ ജീവനസന്ദേശം കാലപ്രവാഹത്തില്‍ അലിയുന്നത്. കനല്‍ ചിതറുന്ന സ്വന്തം ജീവിതം തന്നെയാണ് സീതയുടെ ജീവിത മഹാസന്ദേശം.

പൊന്മാനിനെ മോഹിച്ചതും ലക്ഷ്മണനു നേരെ ശാപവാക്കുകളോതിയതും സീതാചരിത്രത്തിലെ കളങ്കമായി രേഖപ്പെടുത്തിയവരുണ്ട്. ആഗ്രഹനിഗ്രഹത്തിന്റെ വിഗ്രഹമായ സീതാ ചേതസ്സ് രാമകര്‍മ്മങ്ങളുടെ സൂത്രധാര ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു എന്ന് വിശേഷിച്ചറിയുമ്പോള്‍ അവരുടെ ഇത്തരം ശങ്കാവിഷം അസ്ഥാനത്താകും. പ്രകൃതി എല്ലാം മുമ്പേ ഗണിക്കുന്നു. കാര്യകാരണങ്ങളുടെ മുമ്പില്‍ പ്രകൃത്യാത്മികയ്‌ക്ക് സന്ദേഹവും സങ്കോചവുമില്ല. നന്മയും തിന്മയും അവിടെ അദൈ്വതത്തിലാണ്. മാനവ കര്‍മ്മവും ഫലവും മാത്രം മാനദണ്ഡമായി സീതാ പ്രകൃതിയുടെ കര്‍മ്മധര്‍മ്മ പ്രവാഹത്തിന് ഭാഷ്യം ചമയ്‌ക്കാന്‍ മുതിരുന്നത് അനൗചിത്യമാവും. കാരണം മാനവചരിതത്തിന്റെ ഉപരിപ്ലവമായ ധാരയും അളവുകോലും ആ പ്രവാഹത്തില്‍ മുങ്ങിപ്പോകുക തന്നെയാവും ഫലം.
ചാരിത്ര്യശുദ്ധി തെളിയിക്കാനല്ല സീതയുടെ അഗ്നിപരീക്ഷ. സൃഷ്ടി സ്ഥിതി സംഹാരാത്മികയാണ് അഗ്നി. പഞ്ചഭൂതത്താല്‍ പവിത്രയായ പ്രകൃതി പഞ്ചഭൂതത്തിനും അതീതമാണ്. ആത്മാവിന്റെ അഗ്നിഷ്‌ടോമമാണ് ലങ്കയിലെ അഗ്നിപരീക്ഷയില്‍ സീതാദേവി നിര്‍വ്വഹിക്കുന്നത്. ത്യാഗാഗ്നിയില്‍ സ്വയം ഹോമിച്ചെടുക്കുന്ന വിസ്മയ വിദ്യകൂടിയാണത്. സീതാ ദുഃഖത്തെയാണ് ആ അഗ്നി കരിച്ചുകളഞ്ഞത്. പ്രകൃതി മാതാവിന്റെ പ്രകൃതിയെപ്പോലും കാത്തുരക്ഷിക്കാന്‍ പ്രകൃതിച്ചിറകുകള്‍ തന്നെ വേണം. പ്രകൃത്യംബയുടെ സമഗ്ര വൈഭവ സത്തയായ ലയനം തന്നെയാണ് ഭൂമിദേവീയുടെ മടിത്തട്ടില്‍ ശരണാഗതി പ്രാപിക്കുന്ന സീത അടയാളപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ സീതയുടെ അടയാളവാക്യമായി ഇതിഹാസം രേഖപ്പെടുത്തുന്നത് ഈ സങ്കല്‍പ്പ
സുഷമയാണ്.
‘സവിതൃകുല തിലകനിലതീവ ഭീത്യാഭവാന്‍
സംന്യാസിയായ് വന്നിരുവരും കാണാതെ
സഭയമതി വിനയമൊടു ശുനീവ ഹവിരധ്വരേ
സാഹസത്തോടുമാം കട്ടുകൊണ്ടീലയോ’
ഒരു പുല്‍ക്കൊടിപറിച്ച് മുന്നിലിട്ട് അത് നോക്കിയാണ് സീത അഴകിയ രാവണനുമായി സംവദിക്കുന്നത്. സീതയ്‌ക്ക് രാവണന്‍ തൃണസദൃശനാണെന്ന വ്യാഖ്യാനം ഇതിനുണ്ടായിട്ടുണ്ട്. പക്ഷേ പുല്‍ക്കൊടിപോലും പ്രകൃതിയുടെ പ്രതിരോധ ചേതസ്സാണെന്ന ദാര്‍ശനിക സത്യമാണ് സീതാദേവി ഈ മുഹൂര്‍ത്തത്തില്‍ ധ്വന്യാത്മകമായി വിളംബരം ചെയ്യുന്നത്. പുല്‍ക്കൊടിയെ മാമരമാക്കുന്ന മാസ്മരിക വിദ്യയ്‌ക്കപ്പുറം പുല്‍ക്കൊടിയും മാമരവും സത്തയില്‍ ഏകമാകുന്നു എന്ന സത്യവിചാരംകൂടി ഇവിടെ രേഖീയമാകുന്നു.
സീതയുടെ പരിത്യാഗകാലവും പ്രക്ഷുബ്ധമായ ജീവിത രഹസ്യങ്ങള്‍ക്ക് വേദാന്തം പകരുകയായിരുന്നു. വാല്മീകിയുടെ ആശ്രമത്തിന്റെ ധര്‍മ്മധന്യത അയോദ്ധ്യയിലെ സമ്പന്നസമൃദ്ധിയേക്കാള്‍ ഉയരങ്ങളിലാണ്. ജീവിതത്തെ അതിന്റെ സൂക്ഷ്മകണികകളില്‍ അടയാളപ്പെടുത്താനും സമഗ്രമായൊരു പ്രപഞ്ചദര്‍ശനം രൂപപ്പെടുത്താനുമാണ് ഈ കാലഘട്ടം സീത വിനിയോഗിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളുടെ ശൈശവബാല്യങ്ങളെ പ്രതിഭാപ്രകാശത്തിലേക്ക് നയിക്കാനും വാല്മീകിയാശ്രമത്തിന്റെ ശാന്തിദമായ ഭൂമിക പ്രയോജനപ്പെടുത്തുന്നു. ദാമ്പത്യത്തില്‍ ഇനിയുമൊരഗ്നി പരീക്ഷണത്തിന് സീത ഒരുങ്ങുന്നില്ല. അമ്മയുടെ-പ്രകൃത്യാത്മികയുടെ മടിത്തട്ടില്‍ വിലയംകൊള്ളുന്ന മുഹൂര്‍ത്തത്തിലും സീത മണ്ണിന്റെ കവിതയാണ് മൂളുന്നത്. മണ്ണില്‍ പിറന്നത് മണ്ണിലേക്ക് എന്ന മണ്ണിന്റെ വിഭൂതിയെയാണ് സീത സാക്ഷാത്ക്കരിക്കുന്നത്. അമ്മയെന്ന ആദിബിംബമായും ആത്മാവിന്റെ വിമോചന സൂചകമായും മാറുന്ന സീതയെന്ന അതീത പ്രതീകം കാലങ്ങളുടെ നിറചൈതന്യമാവുന്നു.

(തുടരും)

Tags: ramayanaLord Ramaനുകരാം രാമരസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

India

ശ്രീരാമൻ ഉൾപ്പെടെയുള്ള ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് രാഹുൽ ; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയെന്ന് ഷെഹ്‌സാദ് പൂനവല്ല

ശ്രീരാമന് ആരതി അർപ്പിക്കുന്ന മുസ്ലീം സ്ത്രീകൾ
India

ശ്രീരാമന്റെ കൃപയാൽ മുത്തലാഖിൽ നിന്ന് മോചനം ലഭിച്ചു , വഖഫ് ബിൽ പാസായി ; രാമനവമി ദിനത്തിൽ ശ്രീരാമന് ആരതി നടത്തി മുസ്ലീം സ്ത്രീകൾ

India

മമത ആദ്യം ഹിന്ദുക്കളെ ആക്രമിക്കുന്ന സ്വന്തം സമാധാന സേനയെ നിലക്കുനിർത്തണം : സനാതന വിശ്വാസികൾ ഒരിക്കലും കലാപത്തിന് കാരണമാകില്ലെന്നും സുവേന്ദു അധികാരി

സുനൈന പി.ആർ. മോഹൻ, സുരിനാം എംബസിയുടെ സെക്കൻഡ് സെക്രട്ടറി
India

സുരിനാം എന്ന പേര് ശ്രീരാമന്റെ നാട് എന്നതിൽ നിന്നാണ് ഉത്ഭവിച്ചത്; ഇന്ത്യൻ പാരമ്പര്യങ്ങൾ ഇപ്പോഴും കാത്തു സംരക്ഷിക്കുന്നുവെന്ന് സുരിനാം എംബസി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies