Sports

ബാഡ്മിൻ്റൺ താരം പി.വി സിന്ധുവിന് വിജയത്തുടക്കം; ആദ്യ മത്സരത്തില്‍ മാലിദ്വീപിന്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം

Published by

പാരിസ്: ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് വിജയത്തുടക്കം. പാരിസ് ഒളിമ്പിക്സിന്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിന്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ സ്‌കോറുകള്‍ക്ക് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സിന്ധു ജയിച്ചത്.

സിന്ധുവിന്റെ മികച്ച ഫുട്‌വർക്കുകളും ശക്തമായ സ്മാഷുകളും ഫാത്തിമയ്‌ക്ക് പൊരുതാൻ ഉള്ള അവസരം വരെ നല്‍കിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡല്‍ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ ആകും സിന്ധു അടുത്ത മത്സരത്തില്‍ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക.

വലിയ പ്രതീക്ഷയുള്ളൊരു ഞായറാഴ്ചയാണ് ഒളിംപിക്സില്‍ ഇന്ത്യയ്‌ക്കിന്ന്. ഷൂട്ടിങ്ങിള്‍ സ്വര്‍ണം നേടാന്‍ മനുഭാക്കറെത്തും. മനു ഇന്ത്യയുടെ അഭിമാനമാകുമെന്ന് ആഗ്രഹിക്കുകയാണ് രാജ്യം. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഇന്ന് പാരീസില്‍ അക്കൗണ്ട് തുറക്കും. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെ‍ഡല്‍വരള്‍ച്ചക്ക് അവസാനമാകുമോ എന്നും ഇന്നറിയാനാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by