ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രഥമ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത് ഭൂമിയിലേക്ക് പാഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുതഗതിയിലുള്ള ചലനം ഗ്രോത്ത് എന്ന ദൂരദര്‍ശിനി ട്രാക്ക് ചെയ്തു. ഐഐടി ബോംബെയിലെ സ്പേസ് ടെക്നോളജി ആന്‍ഡ് അസ്ട്രോഫിസിക്സ് റിസര്‍ച്ച് (സ്റ്റാര്‍) ലാബിലെ ആസ്ട്രോഫിസിസ്റ്റായ വരുണ്‍ ഭാലേറാവു എക്സില്‍ ഛിന്നഗ്രഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഛിന്നഗ്രഹത്തിന്റെ ചുറ്റുമുള്ള നക്ഷത്രങ്ങളെ പ്രകാശരശ്മികളെ സൂചിപ്പിക്കും പോലെയാണ് ചിത്രത്തില്‍ കാണുന്നത്. 116 മീറ്റര്‍ നീളത്തില്‍ കെട്ടിടത്തിന്റെ വലുപ്പമാണിതിനുള്ളതെന്ന് എക്സ് പോസ്റ്റില്‍ പറയുന്നു.
ഭാരതത്തിന്റെ ആദ്യ സമ്പൂര്‍ണ റോബോട്ടിക് ഒപ്റ്റിക്കല്‍ റിസര്‍ച്ച് ടെലിസ്കോപ്പാണ് ഗ്രോത്ത്-ഇന്ത്യ. ലഡാക്കിലെ ഹാന്‍ലെയിലെ ഇന്ത്യന്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററിയിലാണ് ഇത്. സമുദ്രനിരപ്പില്‍ നിന്ന് 4,500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജ്യോതിശാസ്ത്ര നിരീക്ഷണശാലകളില്‍ ഒന്നാണ്.
ഐഐടി ബോംബെയുടെയും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും (ഐഐഎ) സംയുക്ത സംരംഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: