അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ് നഗരത്തിലെ മുന്ദ്ര റോഡില്‍ ബജ്റംഗ് ടീ ഹൗസ് നടത്തുന്ന ഭവേഷ് പര്‍മറിന് നേരെയാണ് വധശ്രമമുണ്ടായത്. വെട്ടിക്കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ നിസാം, ഇര്ഫാന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 19നാണ് ആക്രമത്തിനാസ്പദമായ സംഭത്തിന്റെ ആരംഭം. നഗരത്തില്‍ അനധികൃതമായി ഓടിച്ച റിക്ഷകള്‍ മദാപൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമപ്രവര്ത്തകന് രാജു പ്രജാപതി പകര്‍ത്തി. ഇതിന് പിന്നാലെ ചിത്രങ്ങളെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞ് നിസാമും ഇര്‍ഫാനും രാജുവിനെ വിളിച്ചു. രാജു ഇക്കാര്യം തന്റെ സുഹൃത്തും വിഎച്ച്പി പ്രവര്‍ത്തകനുമായ ഭവേഷ് പര്മറിനോട് പറഞ്ഞു.
തുടര്‍ന്ന് 22ന് ഇരുവരും ചേര്‍ന്ന് ജൂബിലി സര്‍ക്കിളില്‍ നിസാമിനെയും ഇര്‍ഫാനെയും കാണാന്‍ പോയി. അവിടെ വച്ച് നിസാം രാജുവിനെ ആക്രമിക്കുകയായിരുന്നു. ഭവേഷ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ നിസാം ഭവേഷിനെയും ആക്രമിച്ചു. ഇതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെയാണ് ഭവേഷിന്റെ ഇടതു തോളില്‍ കുത്തേറ്റത്.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഭവേഷിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു. പിടിയിലായ നിസാമും ഇര്‍ഫാനും ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: