ചെങ്ങന്നൂര്‍: ആത്മബോധോദയ സംഘ സ്ഥാപകന്‍ ശുഭാനന്ദ ഗുരുദേവന്റെ 74 ാമത് മഹാസമാധി ദിനാചരണം മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ ഇന്ന് ആചരിക്കും. ലോകമെമ്പാടുമുള്ള ആത്മബോധോദയസംഘ വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളോടെ ദിനാചരണത്തില്‍ പങ്കാളികളാകും. ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ പുലര്‍ച്ചെ സംന്യാസിവര്യന്മാരുടെ നേതൃത്വത്തില്‍ ഗുരുപൂജ, പ്രാര്‍ത്ഥന, ഗുരുദക്ഷിണ, സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന എന്നിവ നടക്കും.
തുടര്‍ന്ന് നാമസങ്കീര്‍ത്തന സ്തുതി ആരംഭിക്കും. ഉച്ചക്ക് സമൂഹാരാധനയില്‍ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് മൗന പ്രദക്ഷിണം. തിങ്കളാഴ്ച രാവിലെ സമര്‍പ്പണ പ്രാര്‍ത്ഥന എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: