ബര്‍ലിന്‍ : ജര്‍മ്മനിയില്‍ 2025 ലെ തിരഞ്ഞെടുപ്പില്‍ നിലവിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വീണ്ടും ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കും. സര്‍വേകളില്‍ പാര്‍ട്ടി മോശം പ്രകടനമാണ് കഴ്ചവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വീണ്ടും ചാന്‍സലറാവാന്‍ മത്സരിക്കുമെന്ന നിലപാടിലാണ് ഒലാഫ് ഷോള്‍സ്.
2025 സെപ്റ്റംബര്‍ 28ന് ആണ് തിരഞ്ഞെടുപ്പ് .2021 ലെ പൊതുതെരഞ്ഞെടുപ്പില്‍ മധ്യ ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഒലാഫ് ഷോള്‍സ് ചാന്‍സലറായത്.എസ്പിഡി ഗ്രീന്‍സ്, ലിബറല്‍ എഫ്ഡിപി എന്നിവരുമായി സഖ്യമുണ്ടാക്കി.
എന്നാല്‍ കാലാവസ്ഥാ നടപടികളും ബജറ്റ് ചെലവുകളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പാര്‍ട്ടികള്‍ തമ്മില്‍ തെറ്റി.
യുക്രെയിന് യുദ്ധവും ഊര്‍ജപ്രതിസന്ധിയും ഉയര്‍ന്ന പണപ്പെരുപ്പവും സര്‍ക്കാരിനോടുളള അതൃപ്തിക്ക് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: