കോഴിക്കോട്: നരിക്കുനി കള്ളനോട്ട് കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുനില്‍ കുമാര്‍, താമരശേരി കൈതപൊയില്‍ ഷൗക്കത്തുള്ള എന്നിവരാണ് പിടിയിലായത്.
ഹൊസൂരിലെ വാടക ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പ്രിന്ററുകള്‍, സ്കാനറുകള്‍, ലാമിനേഷന് മെഷീന്, ഫോയില്‍ പേപ്പര്‍, ഇന്‍ജെക്ട് ഇന്ക് മുതലായവയും പൊലീസ് കണ്ടെടുത്തു.
കേസില്‍ നേരത്തെ ആറുപേരെ പിടികൂടിയിരുന്നു. നരിക്കുനിയിലുളള പണമിടപാട് കേന്ദ്രത്തില്‍ കള്ളനോട്ടുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: