ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിനിടെ മണ്‍തിട്ടയുടെ താഴെ തടികള്‍ കണ്ടെത്തിയെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. മത്സ്യതൊഴിലാളി ഈശ്വര്‍ മാല്‍പെയുടെ പരിശോധനയിലാണ് തടികള്‍ കണ്ടെത്തിയത്. ഡ്രഡ്ജിംഗ് സാധ്യത പരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രഡ്ജര്‍ എത്തിക്കാന്‍ പാലങ്ങളുടെ നീളം പരിശോധിച്ചു. ഗംഗാവലി പുഴയില്‍ ശനിയാഴ്ചത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഈശ്വര്‍ മാല്‍പെയുടെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയില്‍ പരിശോധന നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ആറ് തവണ നദിയില്‍ മുങ്ങിത്തപ്പിയെങ്കിലും ട്രക്ക് കണ്ടെത്താനായിട്ടില്ല. മലയിടിഞ്ഞ് പുഴയില്‍ പതിച്ചുണ്ടായ മണ്‍തിട്ടയിലെ വലിയ കല്ലിലും ബോട്ടിലും കയര്‍ കെട്ടിയാണ് മുങ്ങുന്നത്. മുളയിലാണ് വള്ളം നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്.
ഈശ്വര്‍ മാല്‍പെയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കാന് നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമുണ്ട്.നദിയില്‍ ശക്തമായ അടിയൊഴുക്കുണ്ടെങ്കിലും ഈശ്വര്‍ മാല്‍പെയുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.ഇത്തരത്തില്‍ നിരവധി രക്ഷാ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുളള വ്യക്തിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: