പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ തുടക്കത്തിലെ നിരാശക്ക് ശേഷം ഇന്ത്യക്ക് സന്തോഷവാര്‍ത്ത. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടി. നാളെ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30നാണ് മെഡല്‍ പോരാട്ടം. യോഗ്യതാ റൗണ്ടില്‍ 580 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കറുടെ മുന്നേറ്റം.
യോഗ്യതാ റൗണ്ടില്‍ ആകെ തൊടുത്ത 60 ഷോട്ടുകളില്‍ 27 എണ്ണവും ലക്ഷ്യത്തിന് അടുത്തെത്തിക്കാന്‍ മനുവിനായി. ഒളിംപിക്സ് 10മീറ്റർ പിസ്റ്റൾ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി. അതേസമയം, മനുവിനൊപ്പം മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം റിഥം സങ്‌വാന് ഫൈനല്‍ യോഗ്യത നേടാനായില്ല. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: