സ്വർണ വില ഇനിയും കുറയുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. കേന്ദ്രബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണ്ണ വിലയില്‍ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതുമൂലം ഒറ്റദിവസം കൊണ്ട് സ്വര്‍ണ്ണത്തിന്റെ മൂല്യത്തില്‍ പത്ത് ലക്ഷം കോടിയുടെ ഇടിവാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജുവലറി വ്യാപാരികള്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. കസ്റ്റംസ് ഡ്യൂട്ടി കുറയ്‌ക്കണമെന്നത് സ്വര്‍ണ്ണ വ്യാപാരികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഇതിലൂടെ സ്വര്‍ണ്ണത്തിന്റെ കള്ളക്കടത്തും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഖജനാവിലെ സംബന്ധിച്ചിടത്തോളം കള്ളക്കടത്ത് കുറയുന്നത് നല്ലതാണ്.
അതേസമയം, ഇന്ത്യയിലെ വീടുകളെയാണ് സ്വര്‍ണ്ണവിലയിലെ കുറവ് ബാധിക്കുക. ലോകത്തിലുള്ള ആകെ സ്വര്‍ണ്ണത്തിന്റെ 11 ശതമാനമാണ് ഇന്ത്യന്‍ വീടുകളിലുള്ളത്. ഈവര്‍ഷം ആരംഭിച്ചത് മുതല്‍ സ്വര്‍ണ്ണവില 14.7 ശതമാനം വരെ കുതിച്ചുയരുകയും സെന്‍സെക്‌സിനെ മറികടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബജറ്റ് അവതരണ വേളയില്‍ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചു.ഇത് സ്വര്‍ണ്ണത്തിന്റെ ആകെ നികുതി ഏകദേശം 18.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: